മിന്നൽ മന്ത്രി മുഹമ്മദ് റിയാസ് കാണേണ്ട കാഴ്ചകളുമായി നാലുവരിപ്പാത..! കോട്ടയം കോടിമത നാലുവരിപ്പാതയിൽ കോടികളുടെ സോളാർ ലൈറ്റ് തുരുമ്പ് തിന്നുന്നു; രാത്രിയിൽ ആളുകൾ നടുറോഡിൽ പിടഞ്ഞു വീണു മരിക്കുമ്പോൾ അധികൃതർ കമ്മിഷനടിച്ചതിന്റെ ബാക്കിയായ സോളാർ ലൈറ്റുകൾ നിന്നുറങ്ങുന്നു

ജാഗ്രതാ ന്യൂസ്
പീപ്പിൾസ് വോയിസ്

Advertisements

കോട്ടയം: കോടിമത നാലുവരിപ്പാതയെ ഇരുട്ടിലാക്കുന്നത് റോഡരികിലെ തുരുമ്പു പിടിച്ച സോളാർ വൈദ്യുതി പോസ്റ്റുകൾ. പകലിലെ പൊരിവെയിലിൽ കാവൽ നിന്നിട്ടു പോലും രാത്രിയിൽ കണ്ണൊന്നു തുറക്കാതെ നന്നായി ഉറങ്ങുന്ന വൈദ്യുതി പോസ്റ്റുകളാണ് നാലുവരിപ്പാതയെ കൊലക്കളമാക്കുന്നത്. മുന്നിൽ മിന്നും പ്രകാശവും, പിന്നിൽ മിന്നാ മിനുങ്ങിന്റെ നുറുങ്ങുവെട്ടവുമായി റോഡിലിറങ്ങുന്ന ഇരുചക്ര വാഹനങ്ങൾ കാറുകൾ അടക്കമുള്ള വാഹനങ്ങൾക്ക് നല്ല വെളിച്ചത്തിൽ പോലും കാണാനാവുന്നില്ല. പിന്നെങ്ങനെ കുറ്റാക്കുറ്റിരുട്ട് നിറഞ്ഞ നാലുവരിപ്പാതയിലെ റോഡിൽ കാണാനാവുമെന്നാണ് ചോദ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മിന്നൽ മുരളിയെ തോൽപ്പിക്കുന്ന വേഗത്തിൽ പരിശോധന നടത്തി മടങ്ങുന്ന മന്ത്രി മുഹമ്മദ് റിയാസ് കാണേണ്ട ഒരു നൂറു കാഴ്ചകളുണ്ട് നാലുവരിപ്പാതയിൽ. റോഡിലെ മൂന്നു കിലോമീറ്ററിനുള്ളിൽ നിരത്തി സ്ഥാപിച്ചിട്ടുണ്ട് സോളാർ ലൈറ്റുകൾ. പകലുള്ള പൊരിവെയിലിൽ നിന്നു കത്തിയാലും രാത്രിയിൽ ഈ സോളാർ ലൈറ്റുകളിൽ നിന്നും ഒരു തുള്ളി വെളിച്ചം ലഭിക്കില്ല. ഈ ഇരുട്ടിന്റെ കാരണം തേടിയെത്തിയപ്പോഴാണ് തുരുമ്പടിച്ച വൈദ്യുതി പോസ്റ്റുകളുടെ കാഴ്ച കാണേണ്ടി വന്നത്.

തുരുമ്പടിച്ച് സ്വിച്ചുകൾ താഴെ വീഴാറായ ഈ വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചിട്ട് രണ്ടു വർഷത്തിലധികം ആയിട്ടില്ല. ഈ പോസ്റ്റുകളാണ് ഇപ്പോൾ ഏതാണ്ട് തകർച്ചയിലായിരിക്കുന്നത്. വൈദ്യുതി പോസ്റ്റുകളിൽ പലതിന്റെയും സ്വിച്ച് ബോർഡുകളും തകരാറിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലൈറ്റുകൾ തെളിയാത്തത്.

ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ കോടിമത നാലുവരിപ്പാതയിൽ വിൻസർ കാസിൽ ഹോട്ടലിനു മുന്നിലുണ്ടായ അപകടത്തിൽ കടുവാക്കുളം സ്വദേശിയായ യുവാവിനു പരിക്കേറ്റിരുന്നു. ഇതേ തുടർന്നാണ് വീണ്ടും നാലുവരിപ്പാതയിലെ ഇരുട്ട് വീണ്ടും ചർച്ചയായിരിക്കുന്നത്.

Hot Topics

Related Articles