ന്യൂസ് ഡെസ്ക് : ജൂണ്‍ 1 മുതല്‍ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ.15 അംഗ ടീമിന്റെ നായകൻ മിച്ചല്‍ മാർഷാണ്. ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, ടിം ഡേവിഡ്, ഗ്ലെൻ മാക്‌സ്വെല്‍ എന്നീ വമ്പന്മാർ ഉള്‍പ്പെടുന്ന ടീമില്‍ സ്റ്റീവ് സ്മിത്തും ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന യുവതാരം ജെയ്ക് ഫ്രേസർ-മക്ഗുർക്കും ഇടംപിടിച്ചില്ല. പരിചയസമ്ബന്നനായ സീമർ ജേസണ്‍ ബെഹ്റൻഡോർഫ്, ഓള്‍റൗണ്ടർ മാറ്റ് ഷോർട്ട് എന്നിവരും തഴയപ്പെട്ടു.
ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, നമീബിയ, സ്‌കോട്ട്ലൻഡ്, ഒമാൻ എന്നീ രാജ്യങ്ങള്‍ക്ക് ഒപ്പമാണ് ഓസ്ട്രേലിയ. ജൂണ്‍ 6 ന് ബാർബഡോസില്‍ ഒമാനെതിരെയാണ് ഓസീസിന്റെ ആദ്യ മത്സരം. ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും നിലവിലെ ചാമ്ബ്യന്മാരാണ് ഓസ്‌ട്രേലിയക്കാർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓസ്ട്രേലിയ ടി20 ലോകകപ്പ് ടീം
മിച്ചല്‍ മാർഷ് (ക്യാപ്റ്റൻ), ആഷ്ടണ്‍ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, കാമറൂണ്‍ ഗ്രീൻ, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (WK), ഗ്ലെൻ മാക്സ്വെല്‍, മിച്ചല്‍ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് (WK), ഡേവിഡ് വാർണർ, ആദം സാമ്പ