ഹൈദരാബാദ് : അവസാന ഓവർ വരെ നീണ്ടുനിന്ന ത്രില്ലറിനൊടുവിൽ രാജസ്ഥാനെ തകർത്ത് ഹൈദരാബാദ്. ആദ്യ ഓവറിലും അവസാന ഓവറുകളിലും വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് രാജസ്ഥാനെ തകർത്തത്.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈദരാബാദ് : 201/3
രാജസ്ഥാൻ :200/7
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയർ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് എടുത്തത്.ട്രാവിസ് ഹെഡിന്റെ ബാറ്റിങ്ങും നിതീഷ് കുമാർ റെഡ്ഡിയുടെ ബാറ്റിംഗ് വെടിക്കെട്ടുമാണ് ഹെെദരാബാദിന് മികച്ച സ്കോർ സമ്മാനിച്ചത്. ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് പതിഞ്ഞ തുടക്കമാണ് എസ്‌ആർഎച്ചിന് നല്‍കിയത്. സ്കോർ ബോർഡില്‍ 25 റണ്‍സുള്ളപ്പോള്‍ അഭിഷേകിനെ (12) നഷ്ടമായി. ആവേശ് ഖാനാണ് വിക്കറ്റ്. ഇംപാക്‌ട് പ്ലേയറായി ക്രീസിലെത്തിയ അൻമോല്‍ പ്രീത് സിംഗും താളം കണ്ടെത്തുന്നതിന് മുമ്ബ് കൂടാരം കയറി. പിന്നാലെ ക്രീസിലൊന്നിച്ച ട്രാവിസ് ഹെഡ്- നിതീഷ് കുമാർ സഖ്യമാണ് സ്കോർ ബോർഡ് ചലിപ്പിച്ചത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ 96 റണ്‍സാണ് പിറന്നത്. ഹെഡിനെ പുറത്താക്കി ആവേശ് ഖാൻ ഹെെദരാബാദിനെ സമ്മർദത്തിലാഴ്‌ത്തി. എന്നാല്‍ ഹെന്റിച്ച് ക്ലാസനൊപ്പം ചേർന്ന് നീതീഷ് കുമാർ തകർത്തടിച്ചു. പുറത്താകാതെ ഇരുവരും ചേർന്ന് 70 റണ്‍സാണ് ഇന്നിംഗ്സിന് സംഭാവന നല്‍കിയത്.
യുസ്വേന്ദ്ര ചഹലാണ് രാജസ്ഥാൻ നിരയില്‍ ഏറ്റവും കൂടുതല്‍ തല്ലുവാങ്ങിയത്. 62 റണ്‍സ് വഴങ്ങിയ താരം വിക്കറ്റൊന്നും സ്വന്തമാക്കിയില്ല. റോയല്‍സിനായി ആവേശ് ഖാൻ രണ്ടും സന്ദീപ് ശർമ്മ ഒരു വിക്കറ്റും വീഴ്‌ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് മികച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ രണ്ട് സൂപ്പർ താരങ്ങളെ ടീമിന് നഷ്ടമായി. ജോസ് ബട്ലറും നായകൻ സഞ്ജു ഡക്കായി. ഭുവനേശ്വർ കുമാറിനായിരുന്നു ഇരുവരുടെയും വിക്കറ്റ്. 5 ഓവർ പിന്നിടുമ്ബോള്‍ -രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. വൻ തകർച്ചയെ നേരിട്ട രാജസ്ഥാനെ യശസ്വി ജയസ്വാളും (67) , റിയാൻ പരാഗും (77) ചേർന്നാണ് കരകയറ്റിയത്. സ്കോർബോർഡിൽ ഒരു റൺ മാത്രമുള്ളപ്പോൾ ഒത്തുചേർന്ന ഇരുവരും , 13 ആം ഓവറിൽ 135 റൺ ചേർത്താണ് മടങ്ങിയത്. 135 ൽ ജയ്‌സ്വാളും , 159 ൽ പരാഗും മടങ്ങിയതോടെ രാജസ്ഥാൻ അല്പം പരുങ്ങലിലായി. ഒറ്റ റൺ വ്യത്യാസത്തിൽ ഹിറ്റ്മെയറും (13) , ജുവറലും (1) വീണതോടെ രാജസ്ഥാൻ പരാജയം മണത്തു. അവസാന ഓവറിന്റെ നാലാം പന്തിൽ റോമൻ പവൽ റൺഔട്ട് നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതോടെ കളി ത്രില്ലറിലേക്ക് നീണ്ടു. അവസാന പന്തിൽ റോവ്മാൻ പവലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഭുവനേശ്വർ കുമാർ , ത്രില്ലർ മത്സരത്തിൽ വിജയം സൺറൈസേഴ്സിന് സമ്മാനിച്ചു. ആദ്യ ഓവറിലെ രണ്ടു വിക്കറ്റ് അടക്കം ഭുവനേശ്വർ കുമാർ രാജസ്ഥാൻ്റെ മൂന്ന് വിക്കറ്റ് പിഴുത് കളിയിൽ തിളങ്ങി. ഒറ്റ റണ്ണിനാണ് രാജസ്ഥാൻ്റെ വിജയം.