ഐ എസ് എൽ ; ആവേശപ്പോരിൽ ഇന്ന് ഒഡിഷ എഫ്‌സി കേരളാ ബ്ലാസ്റ്റേഴ്‌സിനെ നേരിടും

പനാജി : ഐഎസ്‌എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഒഡിഷ എഫ്‌സി കേരളാ ബ്ലാസ്റ്റേഴ്‌സിനെ നേരിടും. നിലവില്‍ ഒൻപത് മത്സരങ്ങളില്‍ നിന്ന് പതിമൂന്ന് പോയിന്റുമായി ഒഡിഷ എഫ്‌സി എട്ടാം സ്ഥാനത്തും പത്ത് മത്സരങ്ങളില്‍ നിന്ന് പതിനേഴു പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ മൂന്നു സീസണുകളില്‍ ഇതാദ്യമായാണ് ലീഗ് ആദ്യ പകുതിയിലെത്തി നില്‍ക്കുമ്പോഴും കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് പ്രവേശിക്കുന്നത്.

Advertisements

ഒഡിഷയും ബ്ലാസ്റ്റേഴ്സും ഇതുവരെ അഞ്ചു മത്സരങ്ങളിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഓരോ മത്സരങ്ങളില്‍ വീതം ഒഡിഷയും കേരളാ ബ്ലാസ്റ്റേഴ്സും വിജയം സ്വന്തമാക്കിയപ്പോള്‍ മൂന്നു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഏറ്റവുമൊടുവിലായി ഇരു ടീമുകളും ഈ സീസണിലാണ് ഏറ്റുമുട്ടിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിജയിച്ചിരുന്നു. ഒഡീഷ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാനം കളിച്ച 5 മത്സരങ്ങളില്‍ 3 എണ്ണത്തിലും തോറ്റപ്പോള്‍ കഴിഞ്ഞ 5 മത്സരങ്ങളില്‍ 3 എണ്ണത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു

Hot Topics

Related Articles