റബര്‍ ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തിരുനക്കര ഗായത്രിയില്‍ എ അരവിന്ദന്‍ 

കോട്ടയം : റബര്‍ ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തിരുനക്കര ഗായത്രിയില്‍ എ അരവിന്ദന്‍ (88) നിര്യാതനായി. സംസ്‌ക്കാരം ശനി പകല്‍ 4ന് മുട്ടമ്പലം എന്‍എസ്എസ് ശ്മശാനത്തില്‍. ഗാനരചയിതാവ് അഭയദേവിന്റെ മകനാണ്. ദി ഹിന്ദു ബിസിനസ് ലൈന്‍ ലേഖകനായും കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് പ്രസിഡന്റ് , ചിന്മയ മിഷന്‍ സ്‌കൂള്‍ സെക്രട്ടറി , എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പബ്ലിക്ക് റിലേഷന്‍സ് , സപ്ത സ്വരങ്ങളുടെ തമ്പുരാനും മറ്റ് ഓര്‍മ്മച്ചിത്രങ്ങളും  അഭയദേവ് മകന്റെ സ്മരണകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചു. നാടകങ്ങള്‍ക്കും സിനിമകള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ :  പരേതയായ കമലമ്മ , മക്കള്‍ : ഗായകന്‍ അമ്പിളിക്കുട്ടന്‍ ( ബഹ്‌റൈന്‍) , ജയദേവന്‍ (കാനഡ) , ജ്യോതി , മരുമക്കള്‍ : ലളിത (ബഹ്‌റൈന്‍ ) , ഊര്‍മ്മിള ( കാനഡ) , വിനോദ് ചന്ദ്രന്‍ ( പെരുന്ന)

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.