കൊച്ചി : കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് നവജാതശിശുവിനെ താഴെക്കെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടു സ്ത്രീകളും പുരുഷനു മടക്കം മൂന്നു പേർ കസ്റ്റഡിയിൽ. പ്രസവത്തിനു ശേഷം കുഞ്ഞിനെ ഉപേക്ഷിക്കാനാവാതെ വലിച്ചെറിയുകയായിരുന്നു എന്ന് കരുതുന്നു. പ്രസവം നടന്നത് ഇന്നലെ ശുചിമുറിയിലാണ്. താഴെനിന്നു കിട്ടിയ ആമസോൺ പാഴ്സൽ കവറിലെ മേൽവിലാസമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതേയുള്ളു.
Advertisements