മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരഞ്ഞിമങ്ങാട് സ്വദേശി ഷിബു (42)ആണ് മരിച്ചത്. കിണറിന്റെ പടവില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോസ്റ്റ് മോര്‍ട്ടത്തിനുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.
Advertisements