ഗാന്ധിനഗർ: അമിതമൊബൈൽ ഉപയോഗം, ലഹരി ഉപയോഗം പോലെ തന്നെ കുട്ടികളുടെതലച്ചോറിനെ നേരിട്ടു ബാധിക്കുമെന്നും, ഇത് ഭാവിയിൽ ഗുരുതരമായ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുo, രോഗങ്ങൾക്കും കാരണമാകുമെന്ന് കോട്ടയം മെഡിക്കൽ കോളജ് മനോരോഗ വിഭാഗം അസ്സോസിയേറ്റ് പ്രൊ: ഗംഗ കൈമൾ.
ഗാന്ധിനഗർ മുടിയൂർക്കര ഗവ.എൽപി സ്കൂളിൽ, നവജീവൻ്റെ നേതൃത്വത്തിൽ,കുട്ടികളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന അമിത മൊബൈൽ ഉപയോഗത്തിനും, കൗമാരക്കാരുടെ ലഹരി പദാർത്ഥ ഉപയോഗങ്ങൾക്കെതിരെയുമുള്ള ബോധ വൽക്കരണ പദ്ധതിയായ സന്മാർഗ്ഗദർശനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.ഗംഗ കൈമൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ദൂഷ്യവശങ്ങളുടെ ഉപയോഗം കണ്ടെത്തുവാൻ രക്ഷിതാക്കളും, അദ്ധ്യാപകരും അതീവ ജാഗ്രത പാലിക്കണമെന്നും, ഇല്ലെങ്കിൽ ഭാവിയിൽ സമൂഹത്തിനാകെ ദോഷകരമായിരിക്കും ഫല മെന്നും അവർ പറഞ്ഞു.നവജീവൻ ട്രസ്റ്റി പി.യു.തോമസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ സാബു മാത്യൂ, മുടിയൂർക്കര പള്ളി വികാരി ഫാ: എബ്രഹാം കാടാത്തുകുളം, ഹെഡ്മിസ്ട്രസ് കെ സിന്ധു, എന്നിവർ സംസാരിച്ചു. കുട്ടിയുടെ വായനാശീലം വർദ്ധിപ്പിക്കുവാൻ, വായനശാലയുടെ ഉദ്ഘാടനവും, സമ്പാദ്യ ശീലം വർദ്ധിപ്പിക്കുവാൻ, കുട്ടികൾക്ക് വീടുകളിൽ പണം സൂക്ഷിക്കുന്നതിനുള്ള ശേഖരണപ്പെട്ടികളും കൈമാറി.