കോട്ടയം ചങ്ങനാശേരി സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. ടിന കെൽവിനാണ് (34)ബഹ്റൈൻ സൽമാനിയ ആശുപത്രിയിൽ നിര്യാതയായത്. ബഹ്റൈനിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു ഇവർ. റോയൽ കോർട്ടിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെൽവിൻ ആണ് ഭർത്താവ്. രണ്ട് ആൺകുട്ടികൾ ബഹ്റൈനിൽ സ്കൂൾ വിദ്യാർഥികളാണ്. പനി ബാധിച്ചതിനെത്തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു ടിന.
Advertisements