ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും ഒന്നാം സ്ഥാനത്തേയ്ക്കു മഞ്ഞപ്പടയോട്ടം. ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളിനു വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് പടയോട്ടത്തിൽ മുന്നിലെത്തി. തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി അറിയാതെ കുതിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി നിഷുവും, ഖബ്‌റയുമാണ് ഗോൾ നേടിയത്. 28 ആം മിനിറ്റിൽ നിഷുവും, 48 ആം മിനിറ്റിൽ ഖബ്‌റയുമാണ് ഗോൾ നേടിയത്.
കളിയിലുടനീളം ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്‌സ് ഒരു ഘട്ടത്തിൽ പോലും ഒഡീഷയ്ക്ക് അവസരം നൽകിയില്ല. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിര അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 28 ആം മിനിറ്റിൽ ഖബ്രനേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. പിന്നീട്, ഒപ്പം ഓടിയെത്താൻ പല തവണ ഒഡീഷ ശ്രമിച്ചെങ്കിലും മൂർച്ചയില്ലാത്ത മുന്നേറ്റ നിര, ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിൽത്തട്ടി ചിതറി തെറിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
11 കളികളിൽ നിന്നും ആഞ്ചു വീതം വിജയവും സമനിലയും നേടിയ ബ്ലാസ്‌റ്റേഴ്‌സിനു നിലവിൽ 20 പോയിന്റാണ് ഉള്ളത്. 19 പോയിന്റുള്ള ജംഷ്ഡ്പൂരാണ് രണ്ടാം സ്ഥാനത്ത്. മുംബൈ മൂന്നാമതും, ഹൈദരാബാദ് നാലാമതുമാണ്. ഈ സാഹചര്യത്തിൽ ഇനിയുള്ള കളികളിൽ ഇതേ ഫോം നിലനിർത്തേണ്ടത് ബ്ലാസ്‌റ്റേഴ്‌സിന് ഏറെ നിർണ്ണായകമാണ്.