മൂലവട്ടം ദിവാൻ കവലയിൽ സിപിഎമ്മിന്റെ കൊടിമരം തകർത്തു: അക്രമത്തിന് പിന്നിൽ കോൺഗ്രസ് എന്ന് സിപിഎം

മൂലവട്ടം : ദിവാൻ കവലയിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിനെ കൊടിമരം അക്രമികൾ തകർത്തു. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് കൊടിമരം തകർത്തതെന്നാണ് സുചന. ആക്രമണത്തിനുപിന്നിൽ കോൺഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു.

Advertisements

സി.പി.എം ജില്ലാ സമ്മേളനത്തിെന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന രക്തസാക്ഷി മണ്ഡപവും സ്തൂപവുമാണ് അക്രമികൾ തകർത്തത്. കഴിഞ്ഞ ദിവസമാണ് ദിവാൻ കവലയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചത്. ഇതാണ് ബുധനാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷം തല്ലിത്തകർത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്തൂപവും രക്തസാക്ഷി മണ്ഡപവും തകർത്ത ശേഷം റോഡിലേയ്ക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. കൊടിമരം അടക്കം അക്രമികൾ തകർത്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന അക്രമങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ മൂലവട്ടത്ത് നടന്നതെന്നു സി.പി.എം ലോക്കൽ സെക്രട്ടറി ആന്റണി നോമി മാത്യു ജാഗ്രതാ ന്യൂസ് ലൈവിനോട് പറഞ്ഞു.

നഗരസഭ അംഗം ഷീന ബിനുവിന്റെ നേതൃത്വത്തിൽ പ്രദേശത്ത് അക്രമം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയത്. ഇത് പ്രതിഷേധാർഹമാണ് എന്നും നോമി ആരോപിച്ചു. സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles