കോട്ടയം : ജാഗ്രത പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ ശനി , ഞായര്‍ ദിവസങ്ങളിലായി കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. ശനിയാഴ്ച രാവിലെ 7 മണിയോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നായി 12 ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഇതില്‍ 6 ടീമുകളുടെ മത്സരങ്ങളാണ് ശനിയാഴ്ച നടക്കുന്നത്. ശനിയാഴ്ച ആദ്യ മത്സരത്തില്‍ ഷാഡോസ് മാന്നാനം റാപ്റ്റേഴ്സ് കോട്ടയത്തെ നേരിടും. ആദ്യ ദിനമായ ശനിയാഴ്ച 11 മത്സരങ്ങളാകും നടക്കുക.
രണ്ടാം മത്സരത്തില്‍ രാവണ്സ് എരുമേലി സിക്സേഴ്സ് മറ്റക്കരയെ നേരിടും , മൂന്നാം മത്സരത്തില്‍ ഈഗിള്‍സ് കാണക്കാരി റാപ്റ്റേഴ്സ് കോട്ടയത്തെയും നേരിടും. ഷാഡോസ് മാന്നാനം സിക്സേഴ്സ് മറ്റക്കരയെയും , രാവണ്സ് എരുമേലി മൈറ്റി ഓസീസിനെയും , ഈഗിള്‍സ് കാണക്കാരി സിക്സേഴ്സ് മറ്റക്കരയേയും , ഷാഡോസ് മാന്നാനം മൈറ്റി ഓസീസിനെയും , ഈഗിള്‍സ് കാണക്കാരി മൈറ്റി ഓസീസിനെയും നേരിടും. പ്രാഥമിക റൗണ്ടില്‍ 9 മത്സരങ്ങളില്‍ നിന്നായ് കൂടുതല്‍ പോയിന്റ് നേടുന്ന ടീം നേരിട്ട്് സെമിയിലേക്കെത്തും രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ ക്വാളിഫയര്‍ മത്സരം കളിക്കും ഇതില്‍ വിജയിക്കുന്ന ടീം സെമിയില്‍ മത്സരിക്കും വിജയ് ഫൈനലില്‍ പ്രവേശിക്കും.