പങ്ങട : ആത്മവിശ്വാസത്തോടെ പ്രതിസന്ധികളെ മറികടന്ന് വിദ്യാർത്ഥികൾ മുന്നേറണമെന്ന് അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ പ്രസ്താവിച്ചു. പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലുമിന 24 ത്രിദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ. ധീര ദേശാഭിമാനികളുടെ ജീവിതം നമ്മുക്ക് വഴികാട്ടിയാണെന്ന് ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
സ്കൂൾ മാനേജർ ഫാ. അഡ്വ. ബെന്നി കുഴിയടിയിൽ അധ്യക്ഷത വഹിച്ചു.
ആൻസ് ഗ്രൂപ്പ് ഡയറക്ടർ അന്നമ്മ ട്രൂബ് വയലുങ്കൽ, പഞ്ചായത്ത് അംഗം റ്റി.ജി മോഹനൻ , പി.റ്റി.എ പ്രസിഡന്റ് അനിൽ കൂരോപ്പട , ഹെഡ്മാസ്റ്റർ വി.എം റെജിമോൻ, അധ്യാപകരായ സ്മിത എലിസബത്ത് ഏബ്രഹാം, ജോബിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ ക്ലാസുകൾക്ക് സിജോ . പി ജേക്കബ് നേതൃത്വം നൽകി. ക്യാമ്പ് മെയ് 11 ന് സമാപിക്കും.
ആത്മവിശ്വാസമുള്ള തലമുറയാണ് നാടിന് ആവശ്യം : ചാണ്ടി ഉമ്മൻ എം.എൽ.എ
Advertisements