ബാംഗ്ലൂർ : ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ബാംഗ്ലൂരിൽ നിന്നും ആശ്വാസവാർത്ത. മികച്ച ഫോമിനൊപ്പം ആക്രമണോത്സുക ബാറ്റിംഗും തുടരുന്ന വിരാട് കോഹ്ലിയും, ഫോമിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് സിറാജും ചേർന്ന് ആർസിബിക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ വിജയം നൽകി. ഇരുവരും മികച്ച ഫോമിൽ തുടരുന്നത് ആർ സി ബിക്കൊപ്പം ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിനും പ്രതീക്ഷയായി. ഇരുവരുടെയും മികവിൽ പഞ്ചാബിനെതിരെ 60 റണ്ണിന്റെ വിജയമാണ് ആർസിബി സ്വന്തമാക്കിയത്.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാംഗ്ലൂർ – 241/7
പഞ്ചാബ് – 181/10
നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് ആർ.സി.ബി നേടിയത്. കോലിയുടെ കൗണ്ടർ അറ്റാക്കും രജത് പാടിദാറിന്റെ മിന്നലടിയും ഗ്രീനിന്റെ കൂറ്റനടികളും ചേർന്നതോടെ ആർ.സി.ബി സ്കോർ സ്റ്റോപ്പിലാതെ കുതിച്ചു.
സെഞ്ച്വറിക്ക് എട്ടു റണ്‍സകലെ കോലി വീണെങ്കിലും ദിനേശ് കാർത്തിക്കിന്റെ ഫിനിഷിംഗ് ബെംഗളൂരുവിന് വമ്ബൻ സ്കോർ സമ്മാനിക്കുകയായിരുന്നു. നാലോവറില്‍ 43/2 എന്ന നിലയില്‍ പതറിയ ആർ.സി.ബിയെ 47 പന്തില്‍ 97 റണ്‍സടിച്ച കോലിയും 23 പന്തില്‍ 55 റണ്‍സടിച്ച രജത് പാടിദാറും ചേർന്ന് തോളേറ്റുകയായിരുന്നു. രജത് ആറ് പടുകൂറ്റൻ സിക്സാണ് അതിർത്തി കടത്തിയത്.
32 പന്തില്‍ 76 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. വിരാട് കോലിയും ഗ്രീനും ചേർന്ന് 46 പന്തില്‍ നേടിയ 92 റണ്‍സാണ് അർ.സി.ബിയുടെ നട്ടെല്ലായത്. ഗ്രീൻ 46 റണ്‍സെടുത്തപ്പോള്‍ കാർത്തിക് 7 പന്തില്‍ 18 റണ്‍സടിച്ചു. 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഹർഷല്‍ പട്ടേല്‍ ഇന്നും തിളങ്ങി.
വിദ്വത് കവേരപ്പയ്ക്ക് രണ്ടുവിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിംഗില്‍ പ്രഭ്സിമ്രാനെ(6) ആദ്യമേ നഷ്ടമായെങ്കിലും ജോണി ബെയർസ്റ്റോയും റൈലി റൂസോയും ചേർന്ന് ആർ.സി.ബി ബൗളർമാരെ കണക്കിന് തല്ലി തുടങ്ങുകയായിരുന്നു. പവർപ്ലേയില്‍ 75/2 എന്ന നിലയിലായിരുന്നു പഞ്ചാബ്. 6 ന് ഒന്ന് എന്ന നിലയിൽ ഒത്ത് ചേർന്ന ബെയർസ്റ്റോയും (27) റൈലി റൂസോയും (61) സ്കോർ 71 ൽ എത്തിയ ശേഷമാണ് പിരിഞ്ഞത്. ബെയർസ്റ്റോ വീണ ശേഷം റൂസോയും ശശാങ്കും (37) ചേർന്ന് തകർപ്പൻ അടി നടത്തി. 107 ൽ മൂന്നാം വിക്കറ്റായി റൂസോ വീണതോടെ പഞ്ചാബിന്റെ തകർച്ചയും തുടങ്ങി. ജിതേഷ് ശർമ്മയെയും (5) ലിയാം ലിവിങ്ങ്സ്റ്റണ്ണിനെയും (0) ഓരോ റണ്ണിന്റെ വ്യത്യാസത്തിൽ നഷ്ടമായതോടെ പഞ്ചാബ് വീണ്ടും പ്രതിരോധത്തിലായി. 16 പന്തിൽ 22 റന്നെടുത്ത സാം കരൻ മാത്രമാണ് അല്പമെങ്കിലും പ്രതീക്ഷ നൽകിയത്. അശുതോഷ് (8) , ഹർഷൽ (0) , അർഷദീപ് (4) എന്നിവർ വന്ന പോലെ തന്നെ പോയതോടെ പഞ്ചാബ് തോൽവി സമ്മതിച്ചു. ബാംഗ്ലൂരിനു വേണ്ടി സിറാജ് മൂന്നും, ലോക്കി ഫെർഗുസണും , കരൾ ശർമയും, സ്വപ്നിൽ സിംങ്ങും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.