കൊച്ചി : വൈറ്റില ചക്കരപ്പറമ്പിലുണ്ടായ വാഹനാപകടത്തില്‍ കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കെ.എസ്.ആർ.ടി.സി ബസുകള്‍ക്ക് ഇടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ രണ്ടു പേരാണ് മരിച്ചത്.
നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിനെ ബൈക്കില്‍ വരുകയായിരുന്ന യുവാക്കള്‍ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കിന് പുറകിലൂടെ വന്ന കെ.എസ്.ആർ.ടി.സിയുടെ മൂകാമ്പിക- തിരുവന്തപുരം സൂപ്പർ ഡീലക്സ് ബസിന്റെ അടിയിലേക്ക് ബൈക്ക് കുടുങ്ങുകയായിരുന്നു.
Advertisements