‘വരുണിന് സീറ്റ് നൽകാത്തതിൽ സങ്കടം; കേന്ദ്രസർക്കാരിനെ വിമർശിച്ചതാകാം കാരണം’; തുറന്നു പറഞ്ഞ് മനേക ഗാന്ധി

സുല്‍ത്താൻപുർ: വരുണ്‍ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതികരണവുമായി അമ്മയും ബിജെപി സ്ഥാനാർഥിയുമായ മനേക ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെ വിമർശിച്ചതിനെ തുടർന്നായിരിക്കാം സീറ്റ് നിഷേധിച്ചതെന്ന് അവർ പറഞ്ഞു. മറ്റൊരു കാരണവും പ്രത്യക്ഷത്തില്‍ കാണാനില്ലെന്നും വരുണിന് സീറ്റ് നിഷേധിച്ചത് അമ്മ എന്ന നിലയില്‍ സങ്കടപ്പെടുത്തിയെന്നും മനേക പറ‍ഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ഇത്തവണയും വരുണിനെ പിലിബിത്തില്‍ നിർത്തണമെന്ന് മണ്ഡലത്തില്‍നിന്നുതന്നെ ആവശ്യം ഉയർന്നിരുന്നു. എന്നാല്‍ പാർട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. പിലിബിത്തും ഇന്ത്യയുമാണ് വരുണിന്റെ കർമഭൂമിയെന്നും മനേക പറഞ്ഞു.

Advertisements

സുല്‍ത്താൻപുർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് മേനക ഗാന്ധി. സമാജ്‌വാദി പാർട്ടിയുടെ റാം ഭുവല്‍ നിഷാദിനെതിരെയാണ് മനേക മത്സരിക്കുന്നത്. എന്നാല്‍, ഇതുവരെ വരുണ്‍ മനേകക്ക് വേണ്ടി പ്രചാരണത്തിനെത്തിയില്ലെന്നതും ശ്രദ്ധേയമാണ്. മേയ് 25നാണ് സുല്‍ത്താൻപുരിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19നായിരുന്നു പിലിബിത്തിലെ വോട്ടെടുപ്പ്. പിലിബിത്തില്‍ ബിജെപിക്കായി ജിതിൻ പ്രസാദയാണ് മത്സരിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.