ഈഡൻ ഗാർഡൻസ് : ഐപിഎൽ കിരീടത്തിലേക്കുള്ള വഴിയിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാൻ ഇറങ്ങിയ കൊൽക്കത്ത മുംബൈയ്ക്കെതിരെ രാജകീയ വിജയം. മഴ കളി മുടക്കിയ മത്സരത്തിൽ മുംബൈയുടെ പരാജയം. 16 ഓവറായി ചുരുക്കിയ മത്സരത്തിൽ മുംബൈ ബാറ്റർമാർക്കാർക്കും താളം കണ്ടെത്താനാവാതെ പോയതാണ് പരാജയകാരണം.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊൽക്കത്ത – 157
മുംബൈ – 139/8
മഴ മൂലം 16 ഓവറായി ചുരുക്കിയ മത്സരത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് കെകെആർ നേടിയത്.വെങ്കടേഷ് അയ്യരാണ് (42) ടോപ് സ്‌കോറർ.
മുംബൈ ഇന്ത്യൻസിനായി ജസ്പ്രീത് ബുമ്ര, പീയുഷ് ചൗള എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. നുവാൻ തുഷാര, അൻഷൂല്‍ കാംബോജ് എന്നിവർ ഓരോ വിക്കറ്റും നേടി.
ഓപ്പണർമാരായ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും മങ്ങിയ തുടക്കമാണ് ടീമിന് നല്‍കിയത്. 6 റണ്‍സെടുത്ത സാള്‍ട്ടിനെ അൻഷൂലിന്റെ കൈയിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ തന്നെ ബുമ്ര നരെയ്‌നെയും ഗോള്‍ഡൻ ഡക്കാക്കി. പവർ പ്ലേ അവസാനിക്കുന്നതിന് മുമ്ബ് നായകൻ ശ്രേയസിനെയും (7) അൻഷൂല്‍ മടക്കി. ഒരറ്റത്ത് വെങ്കടേഷ് അയ്യർ തീർത്ത പ്രതിരോധമാണ് കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ ടീം സ്‌കോർ 77-ല്‍ നില്‍ക്കെ താരത്തെ മടക്കി പീയുഷ് ചൗള കെകെആറിനെ സമ്മർദത്തിലാഴ്‌ത്തി.
നിതീഷ് റാണയും ആന്ദ്രേ റസലും ക്രീസില്‍ നില്‍ക്കേ 10 ഓവറില്‍ 4വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലായിരുന്നു കൊല്‍ക്കത്ത 12-ാം ഓവറിലെ അവസാന പന്തില്‍ റാണയെ (33) തിലക് വർമ്മ റണ്ണൗട്ടാക്കി. 13-ാം ഓവറിലെ അവസാന പന്തില്‍ റസലിനെ(24) പുറത്താക്കി വീണ്ടും കൊല്‍ക്കത്തയെ ഞെട്ടിച്ചു. റിങ്കു സിംഗ് 20 റണ്‍സെടുത്ത് പുറത്തായി. രമണ്‍ ദീപ് സിംഗും (17) മിച്ചല്‍ സ്റ്റർക്കും പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിൽ രോഹിത് ശർമയും (19) ഇഷാൻ കൃഷ്ണനും (40) ചേർന്ന് മുംബൈയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും പുറത്തായശേഷം പിന്നീട് മുംബൈ ബാറ്റർ മാരുടെ ഘോഷയാത്രയാണ് കണ്ടത്. സുര്യ (11) , ഹാർദിക് (2) , ടിം ഡേവിഡ് (0) , നേഹാൽ വദ്ര (3), പീയൂഷ് ചൗള (1)എന്നിവർ വന്ന വേഗത്തിൽ തന്നെ മടങ്ങി. തിലക് വർമ്മയും (32) നമാൻ ധിറും മാത്രമാണ് ഒന്ന് പൊരുതി നോക്കുകയെങ്കിലും ചെയ്തത്. ഇതോടെ പോയിൻറ് പട്ടികയിൽ കൊൽക്കത്ത ഒന്നാം സ്ഥാനം ഉറപ്പിച്ചു. മുംബൈ പൂർണ്ണമായും പുറത്തായി.