നാട്ടകത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ആസൂത്രിത ശ്രമം: ഇന്ദിരാഗാന്ധിയുടെ സ്തൂപത്തിൽ ചുവപ്പ് പെയിന്റ് അടിച്ചത് പ്രകോപനം സൃഷ്ടിക്കാൻ: നാട്ടകം സുരേഷ്

കോട്ടയം: മൂലവട്ടം ദിവാൻകവലയിൽ കോൺഗ്രസിന്റെ വികാരമായ ഇന്ദിരാഗാന്ധി സ്തൂപത്തിൽ ചുവപ്പ് പെയിന്റ് സി.പി.എം അടിച്ചത് മനപൂർവം പ്രകോപനം സൃഷ്ടിക്കാനായാണെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാട്ടകത്ത് സമാധാന അന്തരീക്ഷം നിലനിൽക്കുകയായിരുന്നു. എന്നാൽ, തുടർ ഭരണം ലഭിച്ച് വീണ്ടും സി.പി.എം അധികാരത്തിൽ എത്തിയതോടെ അക്രമത്തിന് കോപ്പുകൂട്ടുകയാണ് സി.പി.എമ്മിലെ ചിലർ.

Advertisements

ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തകർ വികാരമായി കരുതുന്ന ഇന്ദിരാഗാന്ധിയുടെ സ്തൂപത്തിൽ പോലും ചുവപ്പ് പെയിന്റ് അടിയ്ക്കുകയും, ചുവരെഴുത്ത് നടത്തുകയും ചെയ്യുന്നത്. ഇത് പൂർവ സ്ഥിതിയിലാക്കാൻ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ട് പോലും ചെയ്യാൻ സി.പി.എം തയ്യാറാകുന്നില്ല. ഇത് മനപൂർവം പ്രകോപനം സൃഷ്ടിക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സി.പി.എം ഗുണ്ടായിസം കാട്ടിയാൽ അതിനെ അതേ നാണയത്തിൽ തന്നെ നേരിടേണ്ടി വരും. ഈ സാഹചര്യത്തിൽ കോൺഗ്രസ് പ്രതികരിക്കാതിരിക്കുന്നത് ദൗർബല്യമായി കാണരുത്. സി.പി.എം ഗുണ്ടായിസത്തിലൂടെ എല്ലാക്കാലത്തും അധികാരം നിലനിർത്താമെന്നു കരുതരുതെന്നും നാട്ടകം സുരേഷ് പറഞ്ഞു.

Hot Topics

Related Articles