തലയോലപ്പറമ്പ്: എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 1870 പുളിക്കമാലി ശാഖയിലെ ഗുരുദർശനം കുടുംബയോഗത്തിന്റെ 22-ആമത് വാർഷിക പൊതുയോഗവും സർവ്വ മത സമ്മേളനശതാബ്ദി സമ്മേളനവും യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി ടീ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം കെ കുമാരൻ സ്വാഗതം ആശംസിച്ചു. മോഹനൻദാസ് വടകരഗുരുദേവ പ്രഭാഷണം നടത്തി.ശാഖ സെക്രട്ടറി എം എസ് മണി മുഖ്യ പ്രസംഗം നടത്തി യൂണിയൻ വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എം എ മണി, യൂണിയൻ കമ്മിറ്റി അംഗം പി ഏ. ശശി, ലാലി രാമകൃഷ്ണൻ, ഇന്ദിര പ്രകാശൻ, ഈ കെ. ശശി, എം,കെ. രാഘവൻ, പിബി രാജു,കെ എൻ. രവി, ഒകെ. പുഷ്പാകരൻഎന്നിവർ പ്രസംഗിച്ചു. കൺവീനർ എം കെ രാജൻ കൃതജ്ഞത രേഖപ്പെടുത്തി.