ഹൈദരാബാദ് : കോണ്‍ഗ്രസിന് പരോക്ഷപിന്തുണയുമായി എ ഐ എം ഐ എം. തെലങ്കാനയില്‍ ഹൈദരാബാദ് ഒഴികെയുള്ള 16 മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാൻ അസദുദ്ദീൻ ഒവൈസി ആഹ്വാനം നല്കി. ഇത് കെ സി ആറിന്റെ തെരഞ്ഞെടുപ്പല്ലെന്നും മോദിയെ പുറത്താക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും പറഞ്ഞുകൊണ്ടാണ് ഒവൈസി കോണ്‍ഗ്രസിന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചത്. ഓരോ മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പേരെടുത്ത് പറയാതെയുമായിരുന്നു ഒവൈസി പിന്തുണ പ്രഖ്യാപിച്ചത്.
Advertisements