കൂരോപ്പട പഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൂരോപ്പട: കൂരോപ്പട പഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 17 വാർഡുകളിലെ വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ നിർവ്വഹിച്ചു.

Advertisements

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, പി.എസ്.രാജൻ, ദീപ്തി ദിലീപ്, കുഞ്ഞൂഞ്ഞമ്മ കുര്യൻ, മഞ്ജു കൃഷ്ണകുമാർ, സോജി ജോസഫ്, സന്ധ്യാ ജി നായർ,  അസി.സെക്രട്ടറി ഫെൻ അലക്സ്, അക്കൗണ്ടൻ്റ് അനിൽകുമാർ, എസ്.സി പ്രമോട്ടർ ചിഞ്ചു തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles