കോട്ടയം : കോട്ടയം എരുമേലിയില്‍ വാഹനാപകടം. നിയന്ത്രണം തെറ്റിയ ബസ് തലകീഴായി മറിഞ്ഞ് മൂന്ന് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി കവിന്‍ (3) ആണ് മരിച്ചത്. എരുമേലി മുണ്ടക്കയം ശബരിമല റൂട്ടില്‍ നാരാണത്തോടിൽ 3.30 ഓടെയായിരുന്നു അപകടം. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്. വളവ് തിരിയവെ നിയന്ത്രണം നഷ്ടമായ ബസ് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Advertisements