തിരുവനന്തപുരം: എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം.. വാക്കുകള്‍ പറഞ്ഞ് പൂര്‍ത്തിയാക്കാനാകാതെ ആ പെണ്‍കുട്ടി കോടതിമുറിയില്‍ വെച്ച് വിതുമ്പി. മാനസിക നില തകര്‍ന്ന നിലയിലാണ് പീഡനത്തിരയായ പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കാനെത്തിയത്. പറഞ്ഞ് മുഴുമിപ്പിക്കാനാവാതെ കുട്ടി വിതുമ്ബുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് അടിയന്തിരമായി ചികിത്സ നല്കാന് തിരുവനന്തപുരം അതിവേഗ സ്പെഷല്‍ കോടതി ഉത്തരവിട്ടു.
പോക്സോ കേസില്‍ മൊഴി നല്‍കാനാണ് പെണ്‍കുട്ടി കോടതിയില്‍ എത്തിയത്. സംഭവത്തെക്കുറിച്ചു ജഡ്ജി ആര്.ജയകൃഷ്ണന് ചോദിച്ചപ്പോള്‍ ”എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം.” എന്നായിരുന്നു കുട്ടിയുടെ വാക്കുകള്‍. മനോനില തകര്‍ന്ന കുട്ടിക്കു വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്.എസ്.വിജയ് മോഹന്‍ കോടതിയോടു പറഞ്ഞു.ഇതു പരിഗണിച്ചു കുട്ടിക്ക് അടിയന്തര ചികിത്സ നല്കാന് കോടതി ഉത്തരവിടുകയായിരുന്നു.