കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്‍ഡ് മിനി മത്തായി അറിയിച്ചു. കൈത്തോടുകളുടെ ശുചീകരണം, പൊതുകിണറുകളുടെ ശുചീകരണവും ക്ലോറിനേഷനും തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള കര്‍മ്മ പരിപാടികള്‍, ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്നിവ പുരോഗമിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പഞ്ചായത്ത്തല മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള ആലോചന യോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുയായിരുന്നു പ്രസിഡന്റ്. ആരോഗ്യ വിദ്യാദ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ റ്റെസ്സി സജീവ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഐ ഷിബുമോന്‍ കെ.വി പ്രവര്‍ത്തന മാര്‍ഗരേഖ അവതരിപ്പിച്ചു. വിവിധ വകുപ്പ് മേധാവികളായ ഡോ. അരുണ്‍കുമാര്‍ (ആയുര്‍വേദം), ആഷ്ലി മാത്യുസ് (കൃഷി ഓഫീസര്‍), ബിന്ദു റ്റി.റ്റി (എ.ഇ , എല്‍.എസ്.ജി.ഡി) , ഉഷാകുമാരി , രാജീവ് പി.കെ (എം.വി.ഐ.പി), ആര്യാ അരവിന്ദ് (പൊതുമരാമത്ത്), ശ്രീപ്രിയാ മോഹന്‍ (മൈനര്‍ ഇറിഗേഷന്‍), പ്രകാശന് കെ.വി (ഹെഡ്മാസ്റ്റര്), ലിബിന് ജേക്കബ് (ഐ.സി.ഡി.എസ്), ബീനാ തമ്പി (കുടുംബശ്രീ) എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്ത്വം നല്കി.
ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാ, കുടുംബശ്രീ സാക്ഷരത തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ ,പഞ്ചായത്ത് ജീവനക്കാര്‍, ഗ്രാമസേവകര്‍ ,ആരോഗ്യ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്, സന്ധ്യ സജികുമാർ, എം.എൻ രമേശൻ, വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ.കെ , ജോയിസ് അലക്സ്, ലതിക സാജു, രമ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എംഎം ജോസഫ്, സെക്രട്ടറി പ്രദീപ് എൻ എന്നിവര്‍ പ്രസംഗിച്ചു. എലിപനി പ്രധിരോധ ഗുളികകള്‍ വിതരണം ചെയ്യുക ക്ലോറിനേഷന് നടത്തുക, വാര്‍ഡതല സാനിറ്റേഷന്‍ കമ്മിറ്റി ശക്തിപ്പെടുത്തുക, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ്തലത്തില്‍ മെമ്പര്‍മാരുടെ നേതൃത്ത്വത്തില്‍ നടത്തുക, പൊതു ഇടങ്ങളുടെ സ്ഥാപനങ്ങളും വീടുകളും 18,19,20 തീയതികളില്‍ വൃത്തിയാക്കുക, ഡ്രൈഡേ ആചരിക്കുക. അപകാവസ്ഥയില് നില്ക്കുന്ന വൃക്ഷ ശിഖരങ്ങള്‍ സ്വയം വെട്ടിമാറ്റുക. ആരോഗ്യം മാലിന്യസംസ്ക്കരണം എന്നിവയുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയവ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.