അടുത്തകാലത്ത് മലയാളം ഹിറ്റുകളാണ് ചര്‍ച്ചയാകുന്നത്. അന്യഭാഷകളിലെ വമ്പൻമാരെയും അമ്പരപ്പിച്ചാണ് മലയാള സിനിമകളുടെ മുന്നേറ്റം. അക്കൂട്ടത്തിലേക്കാണ് പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ചിത്രം ഗുരുവായൂര്‍ അമ്പലനടയും എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ കേരളത്തില്‍ രണ്ടാം ദിവസവും അമ്പരപ്പിക്കുന്ന കുതിപ്പാണ് ബോക്സ് ഓഫീസ് കളക്ഷനില്‍ നേടുന്നത് എന്നാണ് റിപ്പോര്‍ട്ട്. കോമഡിയിലും അസാമാന്യ പ്രകടനവുമായി പൃഥ്വിരാജ് ചിത്രത്തില്‍ നിറയുകയാണ്. മുമ്പ് പൃഥ്വിരാജിന്റെ കോമഡികള്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചിത്രത്തില്‍ ആരവത്തോടെയാണ് സ്വീകരിക്കപ്പെടാറുള്ളത്.
ബേസില്‍ ജോസഫും പൃഥ്വിരാജിനൊപ്പം ചേരുമ്പോള്‍ ചിത്രം ചിരിപ്പൂരം തീര്‍ക്കുന്നു. ലാളിത്യമുള്ള കോമഡികളും പുതു ആഖ്യാനവും ചിത്രത്തെ പ്രേക്ഷകരുമായി ചേര്‍ക്കുന്നുവെന്നതാണ് ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷനിലും വൻ കുതിപ്പ് നടത്താൻ സഹാായകരമാകുന്നത്. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാമതെത്തിയത് 3.80 കോടി രൂപ നേടിയിട്ടാണെന്നാണ് വ്യക്തമാക്കിയിരുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. വിപിൻ ദാസിന്റെ ഗുരുവായൂര്‍ അമ്പലനടിയില്‍ 3.67 കോടി കേരളത്തില്‍ നിന്ന് രണ്ടാം ദിവസവും നേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുവായൂര്‍ അമ്ബലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്ബലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സംവിധായകൻ വിപിൻ ദാസിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ നിഖില വിമലും അനശ്വര രാജനും കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്ബലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ് ജസ്റ്റിന്‍, ഓണ്‍ലൈൻ മാർക്കറ്റിംഗ് ടെൻ ജി.