ചരിത്രം താണ്ടിയില്ല ; കേപ് ടൗണിൽ ഇന്ത്യ കാലിടറി വീണു ; മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക

കേപ് ടൗൺ : മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക.
കേപ്ടൗണിൽ ഏഴു വിക്കറ്റ് ജയത്തോടെ മത്സരവും പരമ്പരയും (2-1) ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. സ്കോർ: ഇന്ത്യ – 10/223, 10/198, ദക്ഷിണാഫ്രിക്ക – 10/210, 3/212.

Advertisements

ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ മറന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നാലാം ദിനത്തിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആതിഥേയർ വിജയലക്ഷ്യം പിന്തുടരുകയായിരുന്നു. കീഗൻ പീറ്റേഴ്സൻ 82 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെഞ്ചൂറിയനിൽ നടന്ന ഒന്നാം ടെസ്റ്റ് 113 റൺസിന് ജയിച്ച ഇന്ത്യ, ജൊഹാനസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു.
കേപ്ടൗണിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നതോടെ പരമ്പര അതിഥേയർ സ്വന്തമാക്കുകയായിരുന്നു.

ഇതോടെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര നേട്ടം എന്ന ഇന്ത്യയുടെ സ്വപ്നമാണ് തകർന്നത്.

Hot Topics

Related Articles