ചിന്നസ്വാമി : സ്വന്തം ആരാധകരുടെ മുന്നിൽ ആർ സി ബി എ തല്ലിത്തകർത്ത് പ്ലേ ഓഫ് കാണാമെന്ന് ചെന്നൈ മോഹങ്ങൾക്ക് തിരിച്ചടി. ജയിച്ചില്ലങ്കിലും പ്ലേ ഓഫ് കാണാൻ 21 റൺ വേണമെന്നിരിക്കെ , ബാംഗ്ലൂർ ബൗളർമാർ ഹൃദയം കൊണ്ട് പന്തറിഞ്ഞപ്പോൾ 27 റണ്ണകലെ ബാറ്റിങ്ങ് അവസാനിപ്പിച്ച് ചെന്നൈ. പ്ലേ ഓഫ് ലേക്ക് കടക്കാനുള്ള 21 റൺ എടുക്കാൻ ആവാതെ വന്നതോടെ ബാംഗ്ലൂർ വിജയത്തോടെ പോയിൻറ് ടേബിളിലെ നാലാം സ്ഥാനക്കാരായി മാറി.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാംഗ്ലൂർ – 218/5
ചെന്നൈ – 191/7
ഐപിഎല്ലിലെ ജീവന്മരണ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍കിംഗ്സിന് 219 റണ്‍സായിരുന്നു വിജയലക്ഷ്യം. ടോസ് നേടിയ ചെന്നൈ, ബാംഗ്ലൂരിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്. വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ആര് സി ബിക്ക് മികച്ച തുടക്കമാണ് നല്‍കിയത്.ഇരുവരും ഒന്നാം വിക്കറ്റില്‍ 78 റണ്‍സെടുത്തു. 29 പന്തില്‍ 47 റണ്‍സെടുത്ത വിരാട് കോലിയായിരുന്നു ഏറ്റവും അപകടകാരി. നാല് സിക്സും മൂന്ന് ഫോറും കോലിയുടെ ബാറ്റില്‍ നിന്ന് പറന്നു. മറുവശത്ത് സാവധാനം തുടങ്ങിയ ഡുപ്ലെസിസ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉടന്‍ മടങ്ങുകയും ചെയ്തു. 39 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും അടക്കം 54 റണ്‍സായിരുന്നു ഡുപ്ലെസിസിന്റെ സമ്പാദ്യം.
ഡുപ്ലെസിക്ക് ശേഷമെത്തിയ കാമറൂണ്‍ ഗ്രീനിനൊപ്പം രജത് പടീദാറും അടിച്ച് കളിച്ചതോടെ ബാംഗൂര്‍ 200 കടക്കും എന്നുറപ്പായി. എന്നാല്‍ 23 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും അടക്കം 41 റണ്‍സെടുത്ത പടീദാറിനെ താക്കൂര്‍ പുറത്താക്കി. പകരമെത്തിയ കാര്‍ത്തിക്ക് ആറ് പന്തില്‍ ഒരു സിക്സും ഫോറും അടക്കം 14 റണ്‍സെടുത്ത് മടങ്ങി. മാക്സ് വെല്‍ അഞ്ച് പന്തില്‍ രണ്ട് ഫോറും ഒരു സിക്സുമടക്കം 16 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. റണ്ണെടുക്കും മുമ്പ് ക്യാപ്റ്റൻ ഗെയ്ദ്വാഗ് പുറത്ത്. 19 ൽ ഡാരി മിച്ചലും (4) വീണതോടെ , ചെന്നൈ പ്രതിരോധത്തിലായി. എന്നാൽ സീസണിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന രചിൻ രവീന്ദ്രയും (61) രഹാനെയും (33) ചേർന്ന് മുംബൈയെ മുന്നോട്ടു നയിച്ചു. 85 ൽ രഹാനെയും 115 ൽ രചിൻ രവീന്ദ്രയും 119 ൽ ശിവം ദുബൈയും (7) , 129 ൽ സാറ്റ് നറും (3) വീണതോടെ ബാംഗ്ലൂർ ആഘോഷം തുടങ്ങി. എന്നാൽ മഹേന്ദ്ര സിംഗ് ധോണിയും (25) , ജഡേജയും (45) ആഞ്ഞടിച്ചതോടെ ചെന്നൈ വീണ്ടും ട്രാക്കിൽ എത്തി. എന്നാൽ അവസാന ഓവറിൽ ധോണിയെ വീഴ്ത്തി ദയാൽ ബാംഗ്ലൂരിന് വിജയവും പ്ലേ ഓഫ് ബർത്തും ഉറപ്പിച്ചു നൽകി.