‘അന്ന് ഡിപ്രഷനെ വിലക്കപ്പെട്ട കാര്യമായാണ് ആളുകൾ കണ്ടത്’; വീണ്ടും വിഷാദത്തെ നേരിട്ട വഴികളെക്കുറിച്ച് ദീപിക

വിഷാദം എന്ന രോഗാവസ്ഥയെക്കുറിച്ചും അതിനെത്തുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും രോഗത്തെ നേരിട്ട വഴികളെ കുറിച്ചും പല തവണ മനസ്സുതുറന്ന ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍. അതേക്കുറിച്ച്‌ ആരും തുറന്നുപറയാന്‍ തയ്യാറാകാത്ത കാലത്താണ് ദീപിക വിഷാദരോഗത്തോട് പോരാടിയതിനേക്കുറിച്ച്‌ പരസ്യമായി വെളിപ്പെടുത്തിയത്. അതിനുപിന്നാലെ ‘ലിവ് ലവ് ലാഫ്’ എന്ന എൻ.ജി.ഒ. തുടങ്ങിയതിനേക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും വിഷാദരോഗത്തേക്കുറിച്ച്‌ തുറന്നുപറയാനുണ്ടായ തീരുമാനത്തേക്കുറിച്ച്‌ മനസ്സു തുറന്നിരിക്കുകയാണ് ദീപിക.

Advertisements

പത്ത് വർഷംമുമ്പ് വിഷാദരോഗം, ഉത്കണ്ഠ എന്നിവയൊക്കെ വിലക്കപ്പെട്ട കാര്യമായാണ് ആളുകള്‍ കണ്ടിരുന്നതെന്ന് ദീപിക പറയുന്നു. ആരും തുറന്നുപറയാൻ തയ്യാറായിരുന്നില്ല. അത് എന്തുകൊണ്ടെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അങ്ങനെയാണ് അതേക്കുറിച്ച്‌ തുറന്നുപറയാനും സാധാരണവല്‍ക്കരിക്കാനും ശ്രമിച്ചതെന്നും ദീപിക പറഞ്ഞു. 2015-ല്‍ എൻഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിഷാദത്തെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച്‌ ദീപിക പദുക്കോണ്‍ ആദ്യമായി സംസാരിച്ചത്. 2014-ലാണ് ദീപികയ്ക്ക് വിഷാദരോഗം കണ്ടെത്തിയത്. തന്റെ ഉള്ളില്‍ ഒരു ശൂന്യത നിറഞ്ഞതുപോലെ തോന്നലാണ് ഉണ്ടായിരുന്നതെന്നാണ് വിഷാദരോഗത്തേക്കുറിച്ച്‌ ദീപിക അന്ന് പറഞ്ഞത്. ജീവിതത്തില്‍ ഒരു ലക്ഷ്യവുമില്ലാത്ത പോലെ തോന്നി, ഒന്നും ചെയ്യാനോ ജോലിക്ക് പോകാനോ ആരെയെങ്കിലും കാണാനോ തോന്നിയിരുന്നില്ല. പുറത്തേക്ക് പോകാൻ മടിയായി, പലതവണ ജീവിക്കണോ എന്നു പോലും തോന്നിപ്പോയി എന്നും ദീപിക പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെറുതേ കരയാന്‍ തുടങ്ങും, മാതാപിതാക്കള്‍‌ക്ക് എന്‍റെ അവസ്ഥ തിരിച്ചറിയാന്‍ കഴിഞ്ഞു. ബെംഗളൂരുവില്‍ നിന്ന് തന്നെ കാണാനായി മുംബൈയിലേക്ക് വന്നതായിരുന്നു അവർ. തിരികെ പോവുന്നതിനിടെ എയർപോർട്ടില്‍ വച്ച്‌ അറിയാതെ ഞാന്‍ വിങ്ങിപ്പൊട്ടി. അമ്മയ്ക്ക് അത് കണ്ടതും എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായി. ഒരു സഹായത്തിനായുള്ള എന്‍റെ കരച്ചിലായിരുന്നു അത്. അങ്ങനെയാണ് അമ്മ സൈക്യാട്രിസ്റ്റിനെ കാണാൻ‌ ആവശ്യപ്പെടുന്നത്. അങ്ങനെ ചികിത്സയിലൂടെ മാസങ്ങള്‍ക്കുള്ളില്‍ വിഷാദത്തെ അതിജീവിക്കുകയും ചെയ്തുവെന്നാണ് ദീപിക അന്ന് പറഞ്ഞത്. അതിന് ശേഷമാണ് ലിവ് ലവ് ലാഫ് ഫൗണ്ടേഷനിലൂടെ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കായി ദീപിക പ്രവര്‍ത്തിക്കുന്നത്. അതേസമയം ജീവിതത്തിലേയ്ക്ക് പുതിയ ഒരു അതിഥി കൂടി വരുന്നതിന്‍റെ സന്തോഷത്തിലാണ് ദീപികയും രണ്‍വീർ സിംഗും. സെപ്റ്റംബറില്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാൻ ഒരുങ്ങുകയാണെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.