പ്ലേ ഓഫിൽ കൊൽക്കത്തയിറങ്ങുന്നത് സൂപ്പർ താരമില്ലാതെ ; താരത്തിൻ്റെ അഭാവത്തിൽ ആശങ്ക വേണ്ട എന്ന് വീരേന്ദർ സേവാഗ്

ന്യൂസ് ഡെസ്ക് : നാളെയാണ് ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ആദ്യ മത്സരം.ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടില്ലാതെയാണ് കൊല്‍ക്കത്ത നാളെ കളിക്കാനിറങ്ങുന്നത്. എന്നാല്‍ സാള്‍ട്ടിന്റെ അഭാവം കൊല്‍ക്കത്തയെ സാരമായി ബാധിക്കില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് പറയുന്നത്.

Advertisements

ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് ടീമിനൊപ്പം ചേരാനാണ് സാള്‍ട്ട് നാട്ടിലേക്ക് മടങ്ങിയത്. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ലോകകപ്പിന് മുമ്ബായി ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മില്‍ നാല് മത്സരങ്ങളുടെ ട്വന്റി-20 പരമ്ബരയില്‍ ഏറ്റുമുട്ടുന്നുണ്ട്. ചൊവ്വാഴ്ചയാണ് ഈ പരമ്ബര ആരംഭിക്കുക. ഇതിനായാണ് താരം നാട്ടിലേക്ക് മടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ നായകന്‍. അതിനാല്‍ ബട്ട്‌ലറും മടങ്ങിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

”ഒരാളുടെ അസാന്നിധ്യം കാരണം ടീമിന്റെ മൂല്യം കുറയില്ല. അടുത്തയാള്‍ നന്നായി കളിച്ചാല്‍ മതിയാകും. ഫോമിലുള്ള ഒരാളുടെ അസാന്നിധ്യം നഷ്ടമായിരിക്കും. ഫില്‍ സാള്‍ട്ടിന്റെ സ്‌ഫോടനാത്മകത നഷ്ടമാകും. പക്ഷെ സാള്‍ട്ടിന് പകരം മറ്റൊരാള്‍ വന്ന് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സാധ്യതയുമുണ്ട്. ഒരൊറ്റ നല്ല ഇന്നി്ംഗ്‌സ മാത്രം മതി. അതിനാല്‍ ഞാനിതിനെ പോസിറ്റീവായാണ് കാണുന്നത്. ഇത്തരം സാഹചര്യങ്ങള്‍ കണ്ടാണ് മറ്റുള്ളവരേയും ടീമിലെടുത്തത്” എന്നാണ് സെവാഗ് പറയുന്നത്.

ഫില്‍ സാള്‍ട്ടും ജോസ് ബട്ട്‌ലറും മാത്രമല്ല ഐപിഎല്ലില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയിരിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍. സാം കറന്‍, വില്‍ ജാക്‌സ്, റീസ് ടോപ്ലി, മോയിന്‍ അലി എന്നിവരും നാട്ടിലേക്ക് മടങ്ങിയിരുന്നു. 2022 ലെ ട്വന്റി-20 ലോകകപ്പ് ചാമ്ബ്യന്മാരാണ് ഇംഗ്ലണ്ട്. ലോകകപ്പിന് മുന്നോടിയായി പാക്കിസ്ഥാനെതിരെയുള്ള പരമ്ബരയിലൂടെ ലോകകപ്പിനായി തയ്യാറെടുക്കുകയാണ് ബട്ട്‌ലറുടേയും സംഘത്തിന്റേയും ലക്ഷ്യം.

അതേസമയം നാളെ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്തയും ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടും. പിന്നാലെ നടക്കുന്ന മത്സരത്തില്‍ ബുധനാഴ്ച രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടും. കെകെആര്‍-എസ്‌ആര്‍എച്ച്‌ മത്സരത്തിലെ വിജയി നേരെ ഫൈനലിലേക്ക് എത്തുമ്ബോള്‍ പരാജയപ്പെടുന്ന ടീം രാജസ്ഥാന്‍-ബാംഗ്ലൂര്‍ മത്സരത്തിലെ വിജയി നേരിടും. ഇതില്‍ ജയിക്കുന്ന ടീമാകും ഫൈനലിലെത്തുക. പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് കൊല്‍ക്കത്ത പ്ലേ ഓഫിലേക്ക് എത്തിയത്. മിന്നും ഫോമിലാണ് ഇത്തവണ കൊല്‍ക്കത്ത കളിച്ചത്. 14 മത്സരങ്ങളില്‍ ഒമ്ബതെണ്ണത്തിലും വിജയിച്ച കൊല്‍ക്കത്ത മൂന്നെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. 20 പോയന്റുകളുള്ള കൊല്‍ക്കത്തയുടെ നെറ്റ് റണ്‍റേറ്റ് +1.428 ആണ്. ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം ഒരുപോലെ ആധിപത്യം പുലര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് ടൂര്‍ണമെന്റിലുടനീളം സാധിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.