അഭിഭാഷകരുടെ ഫീസിനത്തിൽ മാത്രം സഭ മുടക്കിയത് രണ്ടു കോടിയിലേറെ രൂപ; കോടതിയിൽ വാരിയെറിഞ്ഞത് കോടികളെന്നു റിപ്പോർട്ട്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിച്ചെടുക്കാൻ സഭ ഒഴുക്കിയ കോടികളുടെ സോഴ്‌സ് കണ്ടെത്താൻ നടപടികളില്ല

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഒരു വർഷത്തിലേറെ നീണ്ടു നിന്ന വിചാരണയ്ക്കായി സഭ ഒഴുക്കിയത് കോടികളെന്നു റിപ്പോർട്ട്. പ്രതിഭാഗം അഭിഭാഷകരിൽ പ്രമുഖനായ ഒരാൾക്ക് മാത്രം രണ്ടു കോടി രൂപ നൽകിയതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇതിനിടെ ആകെ പത്തു കോടി രൂപയിലേറെ സഭ കേസിനു വേണ്ടി മാത്രം മുടക്കിയെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

Advertisements

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിപ്പകർപ്പ് പുറത്ത് വന്നിരുന്നു ഇതിനു പിന്നാലെയാണ് ഇപ്പോൾ വിവാദമായ വിവരം പുറത്തു വന്നിരിക്കുന്നത്. കന്യാസ്ത്രീയുടെ മൊഴി വിശ്വസനീയമല്ല, സാക്ഷിമൊഴികൾക്കപ്പുറം മറ്റ് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതേവിട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കന്യാസ്ത്രീ മറ്റു ചിലരുടെ താത്പര്യങ്ങളിൽപ്പെട്ടുപോയെന്നും അധികാരത്തിനായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നും വിധി പകർപ്പിലുണ്ട്. പരാതിയും കേസും നിലനിൽക്കുന്നതല്ലെന്നും വിധിയിൽ പറയുന്നു.

പ്രതി കുറ്റവിമുക്തൻ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ജി.ഗോപകുമാർ വിധി പറഞ്ഞത്. ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധിയോടുള്ള ഫ്രാങ്കോയുടെ പ്രതികരണം. കോടതി ചേംബറിൽ നിന്ന് കേട്ട ആ ഒറ്റവാക്കിൻറെ ആഹ്ലാദത്തിൽ ബിഷപ്പ് പുറത്തിറങ്ങി. വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ വെറുതെ വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബിഷപ്പെന്ന തൻറെ അധികാരമുപയോഗിച്ച് ബലാതംസംഗം ചെയ്‌തെന്നും 2014 മുതൽ 16 വരെയുളള കാലഘട്ടത്തിൽ തുടർച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയെന്നുമായിരുന്നു കോടതിയിൽ പ്രധാന പ്രോസിക്യൂഷൻ വാദം.ഇരയെ തടഞ്ഞുവെച്ചെന്നും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു മറ്റാരോപണങ്ങൾ. ഏന്നാൽ ഇതൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിയാണ് കോടതി ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ടത്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.