കൊച്ചി : കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലി സ്മരണാർത്ഥം എറണാകുളം ജില്ലാ സെന്ററിൽ പുതിയതായി നിർമ്മിച്ച ഹാളിന്റെ ഉദ്ഘാടനം വ്യവസായ നിയമവകുപ്പ് മന്ത്രി പി. രാജീവ് നിർവ്വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി എം. എ അജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഐടിയു ജില്ലാ സെക്രട്ടറി പി. ആർ മുരളീധരൻ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം. വി ശശിധരൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ പ്രസിഡന്റ് ജോസി കെ ചിറപ്പുറം എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി കെ. എ അൻവർ സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ. എസ് ഷാനിൽ നന്ദിയും പറഞ്ഞു. യൂണിയൻ മുൻ കാല നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
Advertisements