ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരിക്കുകയാണ് സഞ്ജും സാംസണും യൂസ്വേന്ദ്ര ചഹലും. ഇതാദ്യമായാണ് ഇരുവർക്കും ഇന്ത്യയ്ക്കായി ലോകകപ്പ് കളിക്കാൻ അവസരമൊരുങ്ങുന്നത്. പിന്നാലെ ഇരുവരെയും ടീമിലെടുത്തതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ശിഖർ ധവാൻ.
ശിവം ദുബെ, സഞ്ജു സാംസൺ, യൂസ്വേന്ദ്ര ചഹൽ തുടങ്ങിയവർ ലോകകപ്പ് ടീമിലെത്തിയതിൽ സന്തോഷമുണ്ട്. അവർക്ക് അർഹിച്ച സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. സന്തുലിതമായൊരു ഇന്ത്യൻ ടീമിനെ കാണാൻ കഴിയുന്നു. ഈ താരങ്ങൾക്ക് മികച്ച ക്രിക്കറ്റ് കളിക്കാൻ കഴിയും. ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും നേരുന്നുവെന്നും ധവാൻ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഇതുവരെ 504 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഐപിഎൽ പ്ലേ ഓഫിലെത്താനും സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് കഴിഞ്ഞിട്ടുണ്ട്. നാളെ നടക്കുന്ന എലിമിനിറ്റേറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ.