കോട്ടയം : ഡോ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച വിഷയത്തിൽ സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച കോടതി വിധി സർക്കാർ അനാസ്ഥയുടെ ഫലമാണെന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്. എസ് സി /എസ് ടി അട്രോസിറ്റി ആക്ട് സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും ഇതിന് പിന്നിൽ ഭരണകൂട ഗൂഡാലോചനയാണെന്നും കെ കെ സുരേഷ് പറഞ്ഞു. സർക്കാരിനെതിരെയുള്ള കോടതി പരാമർശത്തിൽ ഇത് വ്യക്തവുമാണ്. മധു കേസിൽ സർക്കാർ നടത്തിയ അട്ടിമറിയ്ക്ക് സമാനമാണ് ഈ കേസ് എന്നും കെ കെ സുരേഷ് കൂട്ടിച്ചേർത്തു.
ഉന്നത പോലീസ് ഗൂഡാലോചനയ്ക്കും ഭരണകൂടത്തിന്റെ ഒത്താശയ്ക്കും എതിരെ ഡിജിപി ഓഫീസിന് മുൻപിൽ അനിശ്ചിതകാല സമരം ആരംഭിയ്ക്കുമെന്നും കെ കെ സുരേഷ് അറിയിച്ചു.
എസ് സി /എസ് ടി അട്രോസിറ്റി ആക്ട് നടപ്പിലാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു; സത്യഭാമയ്ക്ക് അനുകൂലമായ കോടതിവിധി സർക്കാർ അനാസ്ഥയുടെ ഫലം: സി എസ് ഡി എസ്
Advertisements