നാശനഷ്ടം സംഭവിച്ച മത്സ്യകർഷകർക്ക് അർഹമായ നഷ്ടപരിഹാരം നല്കാൻ ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി). ഉള്‍നാടൻ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അടുത്ത ആറുമാസത്തേക്ക് സൗജന്യ റേഷൻ നല്കാൻ സർക്കാരിലേക്ക് ശുപാർശ നല്‍കും. ചത്ത മത്സ്യങ്ങള്‍ നീക്കം ചെയ്ത് സംസ്കരിക്കാനുള്ള തുടർ നടപടികള്‍ സ്വീകരിക്കും. ഔദ്യോഗിക ജോലിയില്‍ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ ശിക്ഷ നടപടികള്‍ സ്വീകരിക്കും. രാസമാലിന്യം ഒഴുക്കിയ കമ്ബനികള്‍ക്കെതിരെ അടിയന്തരമായി അന്വേഷണം നടത്തുകയും കുറ്റക്കാരായ കമ്ബനികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.