എലിമിനേറ്ററിൽ രാജസ്ഥാന് ടോസ് ; ബോളിങ് തിരഞ്ഞെടുത്ത് ക്യാപ്റ്റൻ സഞ്ജു സാംസൺ 

ന്യൂസ് ഡെസ്ക് : ഐപിഎല്ലിൽ എലിമിനേറ്റർ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ റോസ് നേടിയ രാജസ്ഥാൻ റോയൽസ് ബോളിങ് തിരഞ്ഞെടുത്തു. റോസ് ലഭിച്ച രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ചെന്നൈയെ തോൽപ്പിച്ച് പ്ലേ ഓഫിൽ എത്തിയ ബാംഗ്ലൂർ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് . വിജയിച്ചാൽ അവർക്ക് സൺറൈസേഴ്സ് നേരിടാം. രണ്ടാം ക്വാളിഫയറിലും  വിജയം നേടിയാൽ ഫൈനലിൽ കൊൽക്കത്ത യാവും ബാംഗ്ലൂരിന്റെ എതിരാളി.അതേസമയം രാജസ്ഥാൻ നിരയിൽ ആശങ്കകൾ ഒഴിയുന്നില്ല. ബട്ലർ നാട്ടിലേക്ക് മടങ്ങിയതോടെ സഞ്ജുവിന്റെ തോളിൽ ആണ് രാജസ്ഥാന്റെ ഭാരം. അതിനാൽ തന്നെ സഞ്ജുവിനെ ബാറ്റിലേക്ക് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. രാജസ്ഥാൻ നിരയിൽ സഞ്ജുവും പരാഗും മാത്രമാണ് പ്രതീക്ഷ കൈവിടാതെ ബാറ്റേന്തുന്നത്.

Advertisements

Hot Topics

Related Articles