ശിക്ഷാവിധിയില്‍ സംതൃപ്തനെന്ന് ശാന്തകുമാരിയുടെ മകൻ; പ്രതികളെ രക്ഷപെടാൻ അനുവദിക്കാതിരുന്നത് പൊലീസിന്റെ ശുഷ്കാന്തി

തിരുവനന്തപുരം: അമ്മയുടെ കൊലപാതികള്‍ക്ക് വധശിക്ഷ നല്‍കിയ വിധിയില്‍ സംതൃപ്തനെന്ന് വിഴിഞ്ഞം മുല്ലൂരില്‍ കൊല്ലപ്പെട്ട ശാന്തകുമാരിയുടെ മകൻ സനില്‍കുമാർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്ക് നന്ദി. പൊലീസ് ഉദ്യോഗസ്ഥരുടെ ശുഷ്കാന്തിയാണ് പ്രതികള്‍ രക്ഷപ്പെടാതെ ശിക്ഷിക്കപ്പെടാൻ കാരണം. ഇരട്ട ജീവപര്യന്തമായിരുന്നു പ്രതീക്ഷിച്ചതെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചു. വിധിയില്‍ ശാന്തകുമാരിയുടെ മകള്‍ ശിവകലയും സംതൃപ്തി അറിയിച്ചതായി സനില്‍ കുമാർ പറഞ്ഞു. ശാന്തകുമാരി വധക്കേസില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിയും മുൻപാണ് പ്രതികളെ കഴകൂട്ടത്തു വച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം പുറത്തറിഞ്ഞ് രണ്ട് മണികൂറുകള്‍ക്കകമാണ് പ്രതികള്‍ പിടിയിലായത്. പ്രതികളിലൊരാളുടെ സുഹൃത്തില്‍ നിന്നും ഫെയ്സ്ബുക്കിലെ ഫോട്ടോ വാങ്ങി പരിശോധിച്ചാണ് നഗരത്തില്‍ തിരച്ചില്‍ നടത്തി ഒടുവില്‍ സ്വകാര്യ ബസില്‍ നിന്നും പ്രതികളെ കണ്ടെത്തിയത്. ഇവരെ പിടികൂടിയ ശേഷമാണ് കൊല്ലപ്പെട്ടത് ശാന്തകുമാരിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

Advertisements

90 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കാനായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനും തടസമായി. കോവളം പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കൊലപാതകത്തിന് തുമ്ബുണ്ടാക്കാനായതും വിഴിഞ്ഞം പൊലീസിന് നേട്ടമായി. വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരിയുടെത് ആസൂത്രിതമായ കൊലപാതകം ആയിരുന്നു. 2022 ജനുവരി 14 ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശാന്തകുമാരിയുടെ സ്വർണ്ണാഭരണങ്ങള്‍ കവർച്ച ചെയ്യാൻ അയല്‍ വീട്ടില്‍ വാടകക്കാരായി വന്ന പ്രതികള്‍ ഗൂഡാലോചന നടത്തി കൃത്യം ആസൂത്രണം ചെയ്തു നടപ്പിലാക്കുകയായിരുന്നു. അതിനായി പ്രതികളുടെ വസ്ത്രങ്ങളും മറ്റും രണ്ടാം പ്രതിയുടെ പാലക്കാട്ടുള്ള വീട്ടിലേക്കു കൃത്യത്തിനും രണ്ടാഴ്ച മുന്നേ മുൻ‌കൂർ ആയി മാറ്റിയിരുന്നു. കുടുംബ വീട്ടില്‍ ഭർത്താവിന്റെ ആല്‍ത്തറയില്‍ സ്ഥിരം വിളക്ക് കത്തിച്ചു വച്ചു കഴിഞ്ഞിരുന്ന ശാന്തകുമാരി എപ്പോഴും സ്വർണ ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. ഒന്നാം പ്രതി റഫീക്ക് സൗഹൃദത്തില്‍ ഏർപ്പെട്ട ശേഷം ശാന്തകുമാരിയെ സംഭവ ദിവസം പ്രതികള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ വിളിച്ചു വരുത്തി രണ്ടും മൂന്നും പ്രതികള്‍ തുണി കൊണ്ടുള്ള കുരുക്കിട്ട് കഴുത്തു ഞെരിച്ച നേരം ഒന്നാം പ്രതി ഒരു ഇരുമ്ബ് ചുറ്റിക കൊണ്ട് ശാന്തകുമാരിയെ തലയ്ക്കടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് രണ്ടാം പ്രതി അതേ ചുറ്റിക ഉപയോഗിച്ച്‌ നെറ്റിയിലും തലയുടെ മറ്റു ഭാഗങ്ങളിലും അടിച്ചു കൊലപെടുത്തുകയായിരുന്നു. മൃതദേഹത്തില്‍ നിന്നും സ്വർണ്ണമാല, വളകള്‍, മോതിരം, മാട്ടിയോട് കൂടിയ കമ്മലുകള്‍ എന്നിവ പ്രതികള്‍ കവർന്നെടുത്തു. മൃതദേഹം വീടിന്റെ തട്ടിൻ പുറത്തെ ആസ്ബസ്റ്റോസ് മേല്‍ക്കൂരയ്ക്കും തട്ടിനും ഇടയിലുള്ള സ്ഥലത്തു ഞെരുക്കി ഒളിപ്പിച്ചു വച്ചു. പ്രതികള്‍ മൂവരും ചേർന്ന് അന്നേ ദിവസം തന്നെ രണ്ടു തവണ ആയി വിഴിഞ്ഞത്തെ ജുവല്ലറിയില്‍ കുറച്ചു ഭാഗം സ്വർണം വിറ്റ് പണമാക്കി. സംഭവ ദിവസം രാത്രി തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്ക് പോകുന്ന ബസില്‍ കയറി യാത്രക്കാരായി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ വിഴിഞ്ഞം പോലീസ് കഴക്കൂട്ടത്തു വച്ചു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാവിലെ നടന്ന കൊലപാതകം പുറത്തറിഞ്ഞത് സംഭവ ദിവസം രാത്രിയോടെയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങള്‍ ഈ കേസിന്റെ അന്വേഷണത്തില്‍ നിർണ്ണായക തെളിവായി. സ്വർണാഭരണങ്ങള്‍ കുറെ ഭാഗം ജുവല്ലറിയില്‍ നിന്നും ബാക്കി ഉള്ളവ പ്രതികളുടെ പക്കല്‍ നിന്നും വിഴിഞ്ഞം പൊലീസ് കണ്ടെടുത്തു. ഫോർട്ട് എ.സി ആയിരുന്ന എസ്. ഷാജിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം എസ്.എച്ച്‌.ഒ ആയിരുന്ന പ്രജീഷ് ശശി, എസ്.ഐമാരായ അജിത് കുമാർ, കെ.എല്‍ സമ്ബത്ത്, ജി. വിനോദ്, എ.എസ്.ഐ ബനഡിക്‌ട്, ഡബ്ല്യൂ.സി.പി.ഒ വിജിത, എസ്.സി.പി.ഒമാരായ സെല്‍വരാജ്, അജയൻ, സാബു, സുനി, സുധീർ, രാമു എന്നിവരാണ് കേസ് അന്വേഷിച്ച്‌ 500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ. അജികുമാർ കോടതിയില്‍ ഹാജരായി. കോവളം മുട്ടയ്ക്കാട് ചിറയില്‍ സ്വദേശിനി 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തിലും അമ്മയും മകനും പ്രതികളാണ്. ശാന്തകുമാരി കൊല്ലപ്പെടുന്നതിന് ഒരു വർഷം മുൻപാണ് ഈ കൊലപാതകം നടന്നത്. അന്ന് പെണ്‍കുട്ടിയുടെ വീടിന് സമീപമായിരുന്നു പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് അന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെയാണ് പൊലീസ് സംശയിച്ചിരുന്നത്. ശാന്തകുമാരി വധക്കേസില്‍ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ കൊലപാതകം വെളിപ്പെട്ടത്. ഇതിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

Hot Topics

Related Articles