ബംഗളൂരുവിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു

ബംഗളൂരു: ബെംഗളൂരുവിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ട്. ഇ-മെയില്‍ വഴിയാണ് ഇന്ന് ബോംബ് ഭീഷണി എത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും ബെംഗളൂരുവിലെ പഞ്ച നക്ഷത്ര ഹോട്ടലുകളിലുള്‍പ്പെടെ പരിശോധന നടത്തി വരികയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് ദി ഒട്ടേര ഹോട്ടലിലേക്ക് മെയില്‍ എത്തിയത്. ജീവനക്കാർ ഇമെയില്‍ കണ്ടയുടനെ പൊലീസില്‍ വിവരമറിയിച്ചു. തുടർന്ന് ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ ഹോട്ടല്‍ പരിസരത്തെത്തി പരിശോധിച്ചു വരികയാണ്.

Advertisements

അതേസമയം, ഇതൊരു വ്യാജ ഇമെയിലാണെന്നും ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഈ മെയില്‍ അയച്ചയാളെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സി കെ ബാബ പറഞ്ഞു. ബെംഗളൂരു അർബൻ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ സ്‌ഫോടകവസ്തുക്കള്‍ വെച്ചിട്ടുണ്ടെന്ന ഇമെയില്‍ സന്ദേശം ലഭിച്ച്‌ ആഴ്ച്ചകള്‍ക്ക് ശേഷമാണ് മറ്റൊരു ബോംബ് ഭീഷണിയുണ്ടായിരിക്കുന്നത്. സ്‌കൂളിലെ ഡെസ്‌കിനും ബെഞ്ചിനും താഴെ സ്ഫോടക വസ്തുക്കള്‍ ഉണ്ടെന്നായിരുന്നു സന്ദേശം. ഹുളിമംഗലയിലെ ട്രീമിസ് സ്‌കൂളിലെ പ്രിൻസിപ്പലിനാണ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തെ തുടർന്ന് സ്കൂളില്‍ മൂന്ന് മണിക്കൂർ നീണ്ട തെരച്ചില്‍ നടത്തിയെങ്കിലും ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

Hot Topics

Related Articles