ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ആര്‍ടിഒയില്‍ ടെസ്റ്റ് നടത്തേണ്ട; പകരം ഡ്രൈവിംഗ് സ്‍കൂളില്‍ മതി; നിയമം ജൂണ്‍ ഒന്നുമുതല്‍ പ്രാവര്‍ത്തികമാകും

തിരുവനന്തപുരം: പുതിയ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ റീജിയണല്‍ ട്രാൻസ്‌പോർട്ട് ഓഫീസ് (ആർടിഒ) സന്ദർശിക്കേണ്ടതില്ല.പകരം, ഒരു സ്വകാര്യ പരിശീലന കേന്ദ്രത്തിലോ ഡ്രൈവിംഗ് സ്‍കൂളിലോ പോയി നിങ്ങള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ കഴിയും. രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ഉള്‍പ്പെടെ വാഹനവും റോഡുകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വരുത്തുന്ന മാറ്റത്തിലാണ് ഇത് ഉള്‍പ്പെടുന്നത്. 2024 ജൂണ്‍ ഒന്നുമുതല്‍ ഇത് പ്രാവർത്തികമാകും. പുതിയ നിയമമനുസരിച്ച്‌, പുതിയ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ആർടിഒയില്‍ ടെസ്റ്റ് നടത്തേണ്ടതില്ല. പകരം, ഒരു സ്വകാര്യ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തില്‍ പോയി ടെസ്റ്റ് നല്‍കാൻ കഴിയും. ഈ കേന്ദ്രങ്ങള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും ഡ്രൈവിംഗ് സർട്ടിഫിക്കറ്റ് നല്‍കാനും അനുമതി നല്‍കും. സ്വകാര്യ കമ്ബനികള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ അനുമതി നല്‍കുന്ന സർട്ടിഫിക്കറ്റ് കേന്ദ്രം നല്‍കും. എന്നാല്‍ ഒരു അംഗീകൃത സ്കൂളില്‍ നിന്നുള്ള സർട്ടിഫിക്കറ്റിൻ്റെ അഭാവത്തില്‍, ഉദ്യോഗാർത്ഥി ഒരു ആർടിഒയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകണം. പുതിയ ലൈസൻസ് ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷാ പ്രക്രിയ https://parivahan.gov.in/ വഴി ഓണ്‍ലൈനായി ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം. മാനുവല്‍ പ്രക്രിയയിലൂടെ അപേക്ഷിക്കാൻ ആർടിഒയിലേക്ക് പോകാം. അപേക്ഷാ ഫീസ് ലൈസൻസിൻ്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു. രേഖകള്‍ സമർപ്പിക്കുന്നതിനും മറ്റും ആർടിഓഫീസ് സസന്ദർശിച്ചാല്‍ മതിയാകും.

Advertisements

സ്വകാര്യ ഡ്രൈവിംഗ് സ്കൂളുകള്‍ക്കുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ക്ക് കുറഞ്ഞത് ഒരേക്കർ ഭൂമി (ഫോർ വീലർ പരിശീലനത്തിന് രണ്ടേക്കർ) ഉണ്ടായിരിക്കണം.

2. സ്‍കൂളുകള്‍ ഉചിതമായ ഒരു ടെസ്റ്റിംഗ് സൗകര്യം ഒരുക്കണം.

3. പരിശീലകർക്ക് ഒരു ഹൈസ്‍കൂള്‍ ഡിപ്ലോമ (അല്ലെങ്കില്‍ തത്തുല്യമായത്) ഉണ്ടായിരിക്കണം. കുറഞ്ഞത് അഞ്ച് വർഷത്തെ ഡ്രൈവിംഗ് അനുഭവം ഉണ്ടായിരിക്കണം. കൂടാതെ ബയോമെട്രിക്സ്, ഐടി സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച്‌ അറിവുണ്ടായിരിക്കണം.

5. ലൈറ്റ് മോട്ടോർ വെഹിക്കിളുകള്‍ക്കുള്ള ഡ്രൈവിംഗ് കോഴ്സ് പരമാവധി നാല് ആഴ്ചയില്‍ 29 മണിക്കൂറായിരിക്കും. 21 മണിക്കൂർ പ്രായോഗിക പരിശീലനമായും എട്ട് മണിക്കൂർ സൈദ്ധാന്തിക നിർദ്ദേശമായും വിഭജിക്കപ്പെടും. ഇടത്തരം, ഹെവി വാഹനങ്ങള്‍ക്കുള്ള പരിശീലനം കൂടുതല്‍ വിപുലമായിരിക്കും. ആറാഴ്ചയില്‍ 38 മണിക്കൂർ വേണ്ടിവരും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.