ന്യൂസ് ഡെസ്ക് : ഐപിഎല്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത തിരിച്ചുവരവ് ആയിരുന്നു ആര്‍സിബിയുടേത്. തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ വിജയിച്ചാണ് ആര്‍സിബി പ്ലേ ഓഫ് യോഗ്യത നേടുന്നത്.പുറത്തായെന്ന് കടുത്ത ആര്‍സിബി ആരാധകര്‍ പോലും ഉറപ്പിച്ചിരുന്നിടത്തു നിന്നുമുള്ള തിരിച്ചുവരവ്. എന്നാല്‍ പ്ലേ ഓഫില്‍ രാജസ്ഥാന് റോയല്‍സിന് മുന്നില്‍ ബാംഗ്ലൂരിന് അടിയറവ് പറയേണ്ടി വന്നു. ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് ബാംഗ്ലൂര്‍. എന്നാല്‍ നാളിതുവരെയായും ഒരിക്കല്‍ പോലും ഐപിഎല്‍ കിരീടം നേടാന്‍ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. കൈയ്യകലത്തു നിന്നും ഒരിക്കല്‍ കൂടി ആര്‍സിബിയ്ക്ക് കപ്പ് നഷ്ടമായിരിക്കുകയാണ്. പത്താമത്തെ തവണയാണ് ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ പരാജയപ്പെടുന്നത്. മൂന്ന് തവണ ഫൈനലിലെത്തിയിട്ടും ആര്‍സിബിയ്ക്ക് കപ്പ് നേടാന്‍ സാധിച്ചിട്ടില്ല.
ഇതിനിടെ ഇപ്പോഴിതാ ആര്‍സിബിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്ബട്ടി റായുഡു. അവസാന ഗ്രൂപ്പ് തല മത്സരത്തില്‍ ചെന്നൈ പരാജയപ്പെടുത്തിയതിന് പിന്നാലെ ആര്‍സിബി നടത്തിയ ആഘോഷ പ്രകടനങ്ങളെ പരിഹസിക്കുകയായിരുന്നു റായുഡു. മുന്‍ സിഎസ്കെ താരം കൂടിയാണ് റായുഡു. ”ഇന്നത്തെ ആര്‍സിബിയെക്കുറിച്ച് പറയുകയാണെങ്കില്‍, പാഷനും അതിരുകടന്ന ആഘോഷങ്ങളും മതിയാകില്ല ട്രോഫി നേടാന്‍. പ്ലാന്‍ വേണം. പ്ലേ ഓഫിലെത്തിയാല്‍ ട്രോഫി നേടാനാകില്ല. അതേ ദാഹത്തോടെ തന്നെ കളിക്കണം. സിഎസ്കെയെ തോല്‍പ്പിച്ചാല്‍ കപ്പ് നേടാനാകും എന്ന് കരുതരുത്. അടുത്ത വര്‍ഷം വീണ്ടും വരേണ്ടി വരും” എന്നായിരുന്നു അമ്പാ,ട്ടി റായുഡു പറഞ്ഞത്. വിരാട് കോലി ടീമിന് വേണ്ടി 8000 റണ്‍സ് നേടിയപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരം പോലും 1000 റണ്‍സ് നേടിയിട്ടില്ലെന്നും റായുഡു ചൂണ്ടിക്കാണിച്ചു. ”അവര്‍ ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ വിശ്വാസം കാണിക്കണം. കഴിഞ്ഞ 16 വര്‍ഷമായി വിരാട് കോലിയല്ലാതെ മറ്റേതെങ്കിലും ഇന്ത്യന്‍ താരം അവര്‍ക്കായി 1000 റണ്‍സെങ്കിലും നേടിയിട്ടുണ്ടോ എന്നറിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിരാട് 8000 ആണ് നേടിയത്. അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഇന്ത്യന്‍ താരങ്ങളില്‍ വിശ്വാസമില്ലെന്നാണ്” എന്നാണ് റായുഡു പറയുന്നത്.
രാജസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ മൊമന്റം ആര്സിബിയ്ക്കൊപ്പമായിരുന്നു. തുടര്‍ വിജയങ്ങളുടെ ആവേശവും ആത്മവിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ രാജസ്ഥാന് മുന്നില്‍ അത് മുതലാക്കാന്‍ ആര്‍സിബിയ്ക്ക് സാധിച്ചില്ല. ആര്‍സിബി ബാറ്റിംഗിനെ തുടക്കത്തില്‍ തന്നെ രാജസ്ഥാന് വരിഞ്ഞു മുറുക്കി. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. മത്സരം ജയിക്കാന്‍ വേണ്ടതില്‍ നിന്നും 20 റണ്‍സ് കുറവാണ് തങ്ങള്‍ നേടിയതെന്നാണ് മത്സര ശേഷം നായകന് ഫാഫ് ഡുപ്ലെസിസ് പറഞ്ഞത്. ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയതോടെ രാജസ്ഥാന് അടുത്ത മത്സരത്തില്‍ ഹൈദരാബാദിനെ നേരിടും. ഈ മത്സരത്തിലെ വിജയികളാകും ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുക. മിന്നും ഫോമിലുണ്ടായിരുന്ന ഹൈദരാബാദിനെ തകര്‍ത്താണ് കൊല്‍ക്കത്ത ഫൈനലിലെത്തിയത്. രാജസ്ഥാന്-ഹൈദരാബാദ് മത്സരം നാളെ ചെന്നൈയില്‍ വച്ചാണ് നടക്കുക.