ദില്ലി: ബുർഖ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി ദില്ലി ബിജെപി. നാളെ ദില്ലിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കത്ത് നല്‍കിയത്. കള്ളവോട്ട് തടയാൻ ഇത്തരത്തില്‍ വസ്ത്രം ധരിച്ചെത്തുന്നവരെയും, അവരുടെ തിരിച്ചറിയല്‍ രേഖകളും പരിശോധിക്കാൻ വേണ്ടത്ര വനിതാ ഉദ്യോഗസ്ഥരെ പോളിംഗ് ബൂത്തുകളില്‍ വിന്യസിക്കണമെന്നും ബിജെപി കത്തില്‍ ആവശ്യപ്പെടുന്നു. ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണ ചുമതലയുള്ള നേതാക്കളാണ് കത്ത് നല്‍കിയത്.
Advertisements