നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് ഹൈദരാബാദ് നേടിയത്. പവർ ഹിറ്റേഴ്‌സിന്റെ കരുത്തുമായി ഇറങ്ങിയ പാറ്റ് കമ്മിൻസിന്റെയും സംഘത്തിന്റെയും നട്ടെല്ലൂരിയത് ട്രെന്റ് ബോള്‍ട്ടും ആവേശ് ഖാനും ചേർന്നാണ്. ഹെന്റിച്ച്‌ ക്ലാസനാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറർ.

രണ്ടാം ഓവറിന്റെ തുടക്കത്തില്‍ തന്നെ അഭിഷേക് ശർമ്മയെ (12) പുറത്താക്കി ട്രെന്റ് പവർ പ്ലേയിലെ തന്റെ ആദ്യ വിക്കറ്റ് വീഴ്‌ത്തി. വണ്‍ഡൗണായി എത്തിയ രാഹുല്‍ ത്രിപാഠി ആർ അശ്വിനെ തലങ്ങും വിലങ്ങും പ്രഹരിച്ചതോടെ രാജസ്ഥാൻ പരുങ്ങി. എന്നാല്‍ തന്റെ രണ്ടാം ഓവറില്‍ ബോള്‍ട്ട് ത്രിപാഠിയുടെയും(37) നാലാമനായി എത്തിയ എയ്ഡൻ മാർക്രത്തിന്റെയും(1) വിക്കറ്റ് വീഴ്‌ത്തി രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. 5 ഫോറും 2 സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ഇതോടെ റണ്‍മല ഉയർത്താമെന്ന ഹൈദരാബാദിന്റെ മോഹങ്ങള്‍ക്ക് വിള്ളല്‍ വീണു.

Advertisements

പവർ പ്ലേയില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സായിരുന്ന എസ്‌ആർഎച്ചിന്റെ സ്‌കോർ ബോർഡ് ചലിപ്പിച്ചത് ഹെഡ് -ക്ലാസൻ സഖ്യമാണ്. ഇരുവരും ചേർന്ന് 42 റണ്‍സാണ് ഇന്നിംഗ്‌സിലേക്ക് കൂട്ടിച്ചേർത്തത്. പിന്നാലെ ഹെഡിനെ(34) പുറത്താക്കി സന്ദീപ് ശർമ്മ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹെെദരാബാദിനെ ഞെട്ടിച്ചു. ആറാമനായെത്തിയ നീതിഷ് കുമാർ റെഡ്ഡിക്കും(5) പിന്നാലെ എത്തിയ അബ്ദുള്‍ സമദിനും(0) ക്ലാസന് പിന്തുണ നല്‍കാനായില്ല. ഇരുവരുടെയും വിക്കറ്റ് വീഴ്‌ത്തിയത് ആവേശ് ഖാനാണ്. ക്ലാസനൊപ്പം ചേർന്ന് ഷഹ്ബാസ് അഹമ്മദ് പൊരുതിയതോടെ ഹൈദരാബാദ് 150 കടന്നു. ഇതിനിടെ അർദ്ധസെഞ്ച്വറി നേടിയ ക്ലാസനെ(50) സന്ദീപ് ശർമ്മ മടക്കി. ഷഹ്ബാസ് അഹമ്മദും(18) ജയ്‌ദേവ് ഉനദ്ഘട്ടുമാണ് (0) എസ്‌ആർഎച്ച്‌ നിരയില്‍ പുറത്തായ മറ്റുതാരങ്ങള്‍. 5 റണ്‍സുമായി പാറ്റ് കമ്മിൻസ് പുറത്താകാതെ നിന്നു. ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. സന്ദീപ് ശർമ്മ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് വേണ്ടി ജുവൽ ഭേദപ്പെട്ട തുടക്കം നൽകി എങ്കിലും , കാഡ്മോർ സമ്മർദത്തിന് അടിപ്പെട്ടാണ് കളിച്ചത്. സ്കോർ 24 ൽ നിൽക്കെ 16 പന്തിൽ 10 റൺ എടുത്ത കാഡ്മോർ പുറത്ത്. സഞ്ജുവിന് ഒപ്പം ചേർന്ന് വിജയ് ഇന്നിംഗ്സ് കെട്ടിപ്പടുക്കും എന്നു കരുതിയ ജയസ് വാൾ (42) അനാവശ്യ ഷോട്ട് കളിച്ചു പുറത്തായി. അപ്പോൾ സ്കോർ ബോർഡിൽ 65 റൺ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ , സഞ്ജുവും (10) , പരാഗും (6) , അശ്വിനും (0) മടങ്ങിയതോടെ 79 ന് അഞ്ച് എന്ന നിലയിൽ രാജസ്ഥാൻ തകർന്നു. പ്രതീക്ഷയുണ്ടായിരുന്ന ഹിറ്റ് മേർ (4) ഒരു പ്രതീക്ഷയും ബാക്കി വയ്ക്കാതെ മടങ്ങി. കൂറ്റൻ അടിക്കാരൻ എന്ന് പേര് കേട്ട പവൽ (പത്ത് പന്തിൽ 4 ) ഒരു പവറുമില്ലാതെ അടിച്ച് ക്യാച്ച് നൽകി വേഗം തിരികെ മടങ്ങി. അണയാൻ പോകുന്ന തീയിലെ ആളിക്കത്തൽ പോലെ ജുവറൽ (56) മാത്രം ഭേദപ്പെട്ട പ്രകടനം നടത്തി. മൂന്ന് വിക്കറ്റ് എടുത്ത ഷഹബാസ് അഹമ്മദും , സീസണിൽ അപൂർവ്വമായി മാത്രം പന്ത് എറിഞ്ഞ് രാജസ്ഥാൻ്റെ രണ്ട് വിക്കറ്റ് പിഴുത അഭിഷേക് ശർമ്മയുമാണ് സഞ്ജുവിൻ്റെ ടീമിനെ തകർത്തത്. കമ്മിൻസും നടരാജനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

Hot Topics

Related Articles