റേഷൻ ഇതുവരെ വാങ്ങിയില്ലേ ? റേഷൻ വാങ്ങാത്തവർക്ക് അവസാന തീയതി പ്രഖ്യാപിച്ചു ; ഈ തീയതിക്കുള്ളിൽ റേഷൻ വാങ്ങണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: മേയ് മാസത്തെ റേഷൻ വിഹിതം നേരത്തെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത് ബാബു. മേയ് 31 വരെ കാത്തിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂണ്‍ മാസത്തെ റേഷൻ വിതരണം മൂന്നിന് ആരംഭിക്കുമെന്നും കമ്മീഷണർ അറിയിച്ചു. സംസ്ഥാനത്തെ 52 ലക്ഷത്തിലധികം റേഷൻ കാർഡ് ഉടമകള്‍ ഇതിനകം മേയ് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. റേഷൻ വിതരണം സുഗമമായി നടക്കുന്ന സാഹചര്യത്തില്‍ മേയ് മാസത്തെ റേഷൻ വിതരണം 31ന് അവസാനിക്കും. ജൂണ്‍ മാസത്തെ റേഷൻ വിതരണം മൂന്നിന് ആരംഭിക്കുകയും ചെയ്യും. സംസ്ഥാനത്ത് കാലവർഷം ശക്തമായ സാഹചര്യത്തില്‍ വെള്ളം കയറാൻ സാദ്ധ്യതയുള്ള എൻ.എഫ്.എസ്.എ ഗോഡൗണുകളിലെയും റേഷൻകടകളിലെയും സ്റ്റോക്ക് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാൻ നടപടി സ്വീകരിക്കാൻ കമ്മിഷണർ താലൂക്ക് സപ്ലൈ ഓഫീസർമാരോട് കമ്മിഷണർ നിർദേശിച്ചു.

Advertisements

എൻ.എഫ്.എസ്.എ ഗോഡൗണുകളില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ക്ക് ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന രീതി നിലവിലുണ്ട്. എന്നാല്‍, ഇത്തരം ക്രമക്കേടുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസ് വിജിലൻസ് അന്വേഷണം നടത്തി ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള മുഴുവൻ കുറ്റക്കാർക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

Hot Topics

Related Articles