ശബരിമലയിലെ നാളത്തെ ചടങ്ങുകൾ: നാളെ മുതൽ ചടങ്ങുകളുടെ സമയത്തിൽ മാറ്റം

സന്നിധാനം : നാളെ മുതൽ ശബരിമലയില്‍ നട തുറക്കൽ ,അടയ്ക്കൽ എന്നിവയിൽ സമയമാറ്റം.
ശബരിമല നാളത്തെ ചടങ്ങുകള്‍ ഇപ്രകാരമാണ്..
പുലർച്ചെ 4.30 ന് പള്ളി ഉണർത്തൽ
5 മണിക്ക്…. തിരുനട തുറക്കല്‍
5.05 ന്….. പതിവ് അഭിഷേകം
5.30 ന്… ഗണപതി ഹോമം
5.30 മുതൽ 11 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
7.45 മുതൽ 8.45 വരെ ഉദയാസ്തമയ പൂജ
11.30 ന് കലശാഭിഷേകം
12 ന് കളഭാഭിഷേകം
തുടർന്ന് ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് തിരുനട അടയ്ക്കും …..
വൈകിട്ട് 5 മണിക്ക് തിരുനട തുറക്കൽ
6.30 ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന
6.45 ന് പടിപൂജ
8.30 ന് അത്താഴപൂജ
ശേഷം മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാം പടിക്ക് മുന്നിലേക്കുള്ള എഴുന്നെള്ളത്ത്
9.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

Advertisements

Hot Topics

Related Articles