രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കിയതിനു ശേഷം മുങ്ങും; കെഎസ്ഇബിയുടെ പേരിൽ വ്യാജ നിയമന തട്ടിപ്പ്

തിരുവനന്തപുരം: കെഎസ്‌ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങള്‍ നവമാധ്യമങ്ങളില്‍ സജീവമെന്ന് മുന്നറിയിപ്പ്. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയില്‍ വീണതായായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുന്നത്. സ്റ്റേറ്റ് ഹോള്‍ഡിംഗ്, ഇലക്‌ട്രിസിറ്റി കൗണ്‍സില്‍ ബോര്‍ഡ് തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവർ വ്യാജപരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇവരുടെ നവമാധ്യമ പേജുകളില്‍ കെഎസ്‌ഇബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുത്.

Advertisements

കെഎസ്‌ഇബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിര നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെന്‍റ് എക്ചേഞ്ച് വഴിയാണെന്നും അധികൃതര്‍ പറഞ്ഞു. ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷൻ ഇൻസ്റ്റാള്‍ ചെയ്ത് അതുവഴി വൈദ്യുതി ബില്‍ അടച്ചാല്‍ വലിയ ഇളവുകള്‍ ലഭിക്കും എന്ന തരത്തില്‍ ഒരു വ്യാജ പ്രചാരണവും വാട്സാപ്പിലൂടെ നടന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടുക ലക്ഷമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങരുത് എന്നും കെഎസ്‌ഇബി അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഒരു കാരണവശാലും പ്രതികരിക്കരുത്. സംശയങ്ങള്‍ ദൂരീകരിക്കാൻ കെഎസ്‌ഇബിയുടെ 24/7 ടോള്‍ ഫ്രീ നമ്ബരായ 1912 ല്‍ വിളിക്കണം. കെഎസ്‌ഇബി ലിമിറ്റഡിന്റെ ഔദ്യോഗിക ഉപഭോക്തൃ സേവന മൊബൈല്‍ ആപ്ലിക്കേഷനായ കെഎസ്‌ഇബി വഴി വൈദ്യുതി ബില്ലടയ്ക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി സേവനങ്ങള്‍ ലഭ്യമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.