കൊൽക്കത്തയിൽ കണ്ടത് ഗംഭീരിസം ! കെ കെ ആർ നേടിയ മൂന്ന് കപ്പിലും ഗംഭീറിന്റെ കയ്യൊപ്പ്

ചെന്നൈ : കൊൽ‍ക്കത്ത നൈറ്റ് റൈഡേഴ്സ് അവരുടെ മൂന്നാം ഐ പി എൽ കിരീടമാണ് നേടിയത്. ഈ മൂന്ന് കിരീടത്തിലും കെ കെ ആറിനു ഒപ്പം ഉണ്ടായിരുന്ന പ്രധാന ഫാക്ടർ ഗൗതം ഗംഭീർ ആയിരുന്നു.അദ്ദേഹത്തിന്റെ വിന്നിംഗ് മെന്റാലിറ്റി ആയിരുന്നു. ഇതിനു മുമ്ബ് രണ്ട് തവണ കെ കെ ആർ കിരീടം നേടുമ്ബോഴും ഗംഭീർ ക്യാപ്റ്റൻ ആയി ടീമിനൊപ്പം ഉണ്ടായിരുന്നു. ഇത്തവണ മെന്റർ ആയും.

Advertisements

എന്നും സൂപ്പർ താരങ്ങളുടെ വലിയ നിര ഒപ്പം ഉണ്ടായിട്ടും ഗംഭീർ വരുന്നത് വരെ കെ കെ ആറിന് കിരീടത്തിന് അടുത്തൊന്നും എത്താൻ ആയിരുന്നില്ല. 2012ല്‍ ക്യാപ്റ്റൻസി ഏറ്റെടുത്തായിരുന്നു ഗംഭീർ ആദ്യമായി കൊല്‍ക്കത്തയെ കിരീടത്തില്‍ എത്തിച്ചത്. 2014ല്‍ വീണ്ടും ഗംഭീർ എന്ന ക്യാപ്റ്റൻ ആ കിരീട നേട്ടം ആവർത്തിച്ചു. 2014നു ശേഷം പിന്നെ കെ കെ ആറിന് കിരീടത്തില്‍ എത്താൻ ആയിരുന്നില്ല. സമീപകാലത്ത് അവസാന രണ്ടു സീസണുകള്‍ തീർത്തും പരിതാപകരം ആയതോടെയാണ് കെ കെ ആർ ഉടമകള്‍ ഗംഭീറിനെ വീണ്ടും സമീപിച്ചത്. ഇത്തവണ മെന്റർ ആയാണ് ഗംഭീർ വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടീമിന്റെ മെന്റാലിറ്റി ആകെ മാറ്റാൻ ഗംഭീറിനായി. വിജയിക്കാൻ മാത്രമല്ല തീർത്തും ഏകപക്ഷീയമായി വിജയിക്കാൻ ഇത്തവണ കെ കെ ആറിനായി. നരെയ്നെ വീണ്ടും ഓപ്പണറായി എത്തിക്കുന്നത് ഉള്‍പ്പെടെ വലിയ തീരുമാനങ്ങള്‍ക്ക് പിറകിലും ഗംഭീർ ആയിരുന്നു.

Hot Topics

Related Articles