മോഷ്ടാക്കളുടെ താവളമായി മാറി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ; ഒരു ദിവസം നഷ്ടപ്പെട്ടത് രണ്ട് പേരുടെ ഫോണുകൾ

മലപ്പുറം: കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷൻ മോഷ്ടാക്കളുടെ താവളമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം രണ്ട് പേരുടെ മൊബൈല്‍ ഫോണാണ് സ്റ്റേഷനില്‍ നിന്ന് നഷ്ടപ്പെട്ടത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് സ്റ്റേഷനില്‍ എത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച രണ്ട് പേരുടെ മൊബൈല്‍ ഫോണുകളാണ് നഷ്ടമായത്. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വളാഞ്ചേരിയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയുടെ മൊബൈല്‍ ഫോണും മറ്റൊരു യാത്രക്കാരന്റെ ചാർജില്‍ ഇട്ട മൊബൈല്‍ ഫോണും ആണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ഇരുവരും കുറ്റിപ്പുറം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Advertisements

ഈ പരാതി പൊലീസ് റെയില്‍വേയ്ക്ക് കൈമാറുകയും ചെയ്തു. രാത്രിയിലും പകല്‍ സമയത്തുമായി യാത്രക്കാരുടെ വില പിടിപ്പുള്ള നിരവധി സാധനങ്ങള്‍ ആണ് ഇവിടെ നിന്ന് കാണാതാകുന്നത്. വിദ്യാർഥികളുടെ ലാപ്ടോപ്, ഐഫോണ്‍ ഉള്‍പ്പടെയുള്ള സാധനങ്ങളും കാണാതായവയില്‍ ഉള്‍പ്പെടുന്നു. മോഷണവും പിടിച്ചുപറിയും വർധിച്ചിട്ടും പൊലീസ്, റെയില്‍വേ പൊലീസ് ഉള്‍പ്പെടെയുള്ള അധികൃതരില്‍ നിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാകാത്തത് ട്രെയിൻ യാത്രക്കാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ വില്‍പ്പനയും കൈമാറ്റവും റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച്‌ നടക്കുന്നതായിട്ടും ആക്ഷേപമുണ്ട്.

Hot Topics

Related Articles