പെരിയാര്‍ മത്സ്യക്കുരുതി; പരിശോധന കര്‍ശനമാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡ്; അന്വേഷണ റിപ്പോര്‍ട്ട് കൈമാറി സബ് കളക്ടര്‍

കൊച്ചി : പെരിയാറിലെ മത്സ്യകുരുതിയില്‍ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എറണാകുളം ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് കൈമാറി. എറണാകുളം ജില്ലാ കളക്ടറാണ് സംഭവം നടന്ന് ഒരാഴ്ചയാകുമ്പോള്‍ ആദ്യഘട്ട റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും, ഫിഷറീസ് സെക്രട്ടറിക്കും കൈമാറിയത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ ശുപാർശ.

Advertisements

മലിനീകരണ നിയന്ത്രണ ബോർഡും ഫിഷറീസ് സർവ്വകലാശാലയും രാസമാലിന്യത്തിന്‍റെ സാന്നിദ്ധ്യം സംബന്ധിച്ച്‌ വ്യത്യസ്ത റിപ്പോർട്ട് നല്‍കിയ പശ്ചാത്തലത്തിലാണ് കൂടുതല്‍ അന്വേഷണം വേണമെന്ന വിലയിരുത്തല്‍. രണ്ടാഴ്ചയ്ക്കം ഇതേ ഏജൻസികള്‍ അന്തിമ പഠന റിപ്പോർട്ട് നല്‍കിയാല്‍ വിശദമായ കണ്ടെത്തലുകളോടെ റിപ്പോർട്ട് നല്‍കുമെന്നും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പ്രതികരിച്ചു. അതേസമയം, പെരിയാറിലെ മത്സ്യക്കുരുതിക്ക് ശേഷം മലിനീകരണ നിയന്ത്രണ ബോർഡ് പുഴയില്‍ പരിശോധനകള്‍ കർശനമാക്കി. ചട്ടലംഘനം കണ്ടെത്തിയ രണ്ട് കമ്ബനികള്‍ക്കെതിരെ നടപടിയെടുത്തു. എ കെ കെമിക്കല്‍സ് എന്ന കമ്പനിയോട് അടച്ച്‌ പൂട്ടാനും അർജ്ജുന ആരോമാറ്റിക്സ് എന്ന കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസുമാണ് നല്‍കിയത്. എടയാർ വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണിത്.

Hot Topics

Related Articles