മൂന്നാറിലെ റോഡിൽ നിലയുറപ്പിച്ച് പടയപ്പ; കാറുകളിൽ നിന്ന് ഇറങ്ങിയോടി യാത്രക്കാർ

ഇടുക്കി: മൂന്നാറില്‍ വാഹനങ്ങള്‍ക്ക് നേരെ പടയപ്പയുടെ പരാക്രമം. കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങള്‍ തടയുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മൂന്നാറില്‍ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടുകൊമ്പൻ തടഞ്ഞത്. വാഹനങ്ങള്‍ കടന്നുപോകാൻ കഴിയാത്ത വിധം റോഡിനു നടുവില്‍ നിലയുറപ്പിച്ചു. രണ്ട് വാഹനങ്ങളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങി. ഈ സമയം ആന വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു.

Advertisements

ആന പാഞ്ഞടുത്തെങ്കിലും കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളർ ഓടിരക്ഷപ്പെട്ടു. നേരത്തെ മദപ്പാട് സമയത്തും പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പരാക്രമം നടത്തിയിരുന്നു. പിന്നീട് ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നെങ്കിലും കാട്ടുകൊമ്പൻ ആക്രമണത്തിന് മുതിർന്നിരുന്നില്ല. പൊതുവെ ശാന്തസ്വഭാവമുണ്ടായിരുന്ന പടയപ്പയുടെ ഇപ്പോഴത്തെ സ്വഭാവമാറ്റം പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Hot Topics

Related Articles