തൃശൂർ പെരിങ്ങാവില്‍ വളർത്തു മൃഗങ്ങളെ വില്‍പ്പന നടത്തുന്ന കടയില്‍ മോഷണം. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു മോഷണം. മുഖം മറച്ചിരുന്ന മോഷ്ടാവ് സ്ഥാപനത്തിൻറെ ഗ്രില്‍ പൊളിച്ചാണ് അകത്തു കയറിയത്. പൂമല സ്വദേശി നിതീഷിന്റെ കടയിലാണ് മോഷണം നടന്നത്. ആറു വളർത്തുനായക്കുട്ടികളെയും അഞ്ചു പൂച്ചക്കുട്ടികളെയും മോഷ്ടാവ് കൊണ്ടുപോയി. 70,000 രൂപയോളം വില വരുന്ന പട്ടിക്കുട്ടികളും പൂച്ചക്കുട്ടികളും നഷ്ടപ്പെട്ടതായി പെറ്റ് ഷോപ്പ് ഉടമ നിതീഷ് അറിയിച്ചു. ഉടമയുടെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisements