അഞ്ചിതൾപ്പൂവ് കലാസാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുമരകത്ത് അക്ഷരക്കൂട്ടം ഏകദിന കൂട്ടായ്മ സംഘടിപ്പിച്ചു

കുമരകം : അഞ്ചിതൾപ്പൂവ് കലാസാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അക്ഷരക്കൂട്ടം ഏകദിന കൂട്ടായ്മ കുമരകം ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു. അക്ഷരക്കൂട്ടത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ മേഖലകളിൽ പ്രവർത്തിച്ച 50 ഓളം കലാ സാഹിത്യകാരന്മാർ പങ്കെടുത്തു. അക്ഷര കുട്ടം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഖല ജോസഫ് പരുപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആത്മജ വർമ്മ തമ്പുരാൻ മുഖ്യപ്രഭാഷണം നടത്തി. ഏഷ്യാനെറ്റ്‌ ഷായിനിങ് സ്റ്റാർ വിജയി അനീഷ് കുമരകം, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച
മേഖലാ ജോസഫ് ബോസ്അ രയങ്കാവ്,
ബോസ്സ് ഭാവന, രാധാദേവി, അയൂബ് ആലുങ്കൽ എന്നിവരെ ആദരിച്ചു.

Advertisements

ചടങ്ങിനോട് അനുബന്ധിച്ച് വിജയ്ൻ കല്ല് വാതുക്കലിന്റ ” കുടിക്കല്ലേ വിഷമാണ് ” എന്ന നോവൽ പ്രകാശനം നടത്തി. അക്ഷരക്കൂട്ടത്തിൽ
എസ് കെ.എം ദേവസ്വം സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ, തപസ്യ സംസ്ഥാനമ്മിറ്റി അംഗം ജയദേവ് വി.ജി അഞ്ചിതൾപ്പൂവ് ഭാരവാഹികളായ
അനീഷ് ഗംഗാധരൻ, എസ് ഡി പ്രേംജി,
കെ.പി ഹരികുമാർ, അയൂബ് ആലുങ്കൽ, നന്ദകുമാർ സി, ഷെല്ലി വൈഗ എന്നിവർ സംസാരിച്ചു. അക്ഷരക്കൂട്ടത്തിന്റെ ഭാഗമായി കായലിലൂടെ വിനോദയാത്ര, ഗാനാലാപനം, കവി അരങ്ങ് എന്നിവ നടത്തി, ക്യാമ്പിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും പ്രശസ്തിപത്രവും
സ്നേഹേപകാരവും നൽകി.

Hot Topics

Related Articles